Home Featured ബംഗളുരു മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കര്‍ണാടകയില്‍

ബംഗളുരു മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കര്‍ണാടകയില്‍

by admin

ബാംഗ്ലൂർ മെട്രോയുടെ യെല്ലോ ലൈൻ, ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെയും ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടകയില്‍ എത്തും.രാവിലെ 10.30 ന് എച്ച്‌എഎല്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക.ശേഷം റോഡ് മാർഗം കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. അവിടെ കെഎസ്‌ആർ ബെംഗളൂരു-ബെലഗാവി തമ്മിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് യെല്ലോ ലൈനിലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാനമന്ത്രി രാവിലെ 11:45 യെല്ലോ ലൈൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.അതേസമയം 4 മണിക്കൂർ നീണ്ടുനില്‍ക്കുന്ന നഗര സന്ദർശനതിനിടയില്‍ പ്രധാനമന്ത്രി 3 പരിപാടികളില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശേഷം ഉച്ചയ്ക്ക് 2.45 ന് ഡല്‍ഹിയിലേക്ക് മടങ്ങും.

You may also like

error: Content is protected !!
Join Our WhatsApp Group