ബംഗളൂരു: നഗരത്തില്‍ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 36.6 കിലോമീറ്റര്‍ റോഡ് ഷോ നടത്തും.നമ്മ കര്‍ണാടക’ എന്ന പേരില്‍ നടത്തുന്ന റോഡ് ഷോ ബംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ 10.1 കിലോമീറ്റര്‍ ആദ്യഘട്ടമായും വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെ 26.5 കിലോമീറ്റര്‍ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക.
10 ലക്ഷംപേര്‍ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11 ന് മഹാദേവപുരയിലെ സുരഞ്ജന്‍ ദാസ് റോഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര കെ.ആര്‍ പുരം, സി.വി രാമന്‍ നഗര്‍, ശാന്തിനഗര്‍ മണഡലങ്ങളിലൂടെ ഉച്ചക്ക് ഒന്നിന് ശിവാജി നഗറിലെത്തും.വൈകീട്ട് നാലിന് സൗത്ത് ബംഗളൂരുവിലെ ബ്രിഗേഡ് മില്ലേനിയത്തില്‍നിന്ന് പുനരാരംഭിക്കുന്ന റോഡ് ഷോ ബൊമ്മനഹള്ളി, ജയനഗര്‍, പത്മനാഭ നഗര്‍, ബസവനഗുഡി, ചിക്പേട്ട്, ചാമരാജ് പേട്ട്, ഗാന്ധിനഗര്‍, വിജയനഗര്‍, ഗോവിന്ദരാജ നഗര്‍, രാജാജി നഗര്‍, മഹാലക്ഷ്മി ലേഔട്ട് വളി മല്ലേശ്വരത്ത് സാങ്കേി ടാങ്കിന് സമീപം സമാപിക്കും.
ബംഗളൂരു നഗരത്തിലെ 28 മണ്ഡലങ്ങളില്‍ 15 എണ്ണം ബി.ജെ.പിക്കും 12 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനും ഒപ്പമാണ്. ഒരു മണ്ഡലത്തില്‍ നിലവില്‍ ജെ.ഡി-എസ് പ്രാതിനിധ്യമുള്ളത്. മോദിയുടെ വമ്ബന്‍ റോഡ് ഷോ അരങ്ങേറുന്നതിനാല്‍ ശനിയാഴ്ച നഗരത്തില്‍ മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ഇതുസംബന്ധിച്ച് ട്രാഫിക് പൊലീസ് വൈകാതെ അറിയിപ്പ് പുറത്തിറക്കും.
നടനും സംവിധായകനുമായ മനോബാലയുടെ സംസ്‌കാരം ഇന്ന് നടക്കും
ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിയ്ക്ക് വല്‍സരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, എം എ സുബ്രഹ്മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാര്‍ത്ഥ് തുടങ്ങി നിരവധി പ്രമുഖര്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്.
നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലായി ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ മനോബാല അഭിനയിച്ചു.പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രേക്ഷക ഹൃദയം കീഴടക്കി