Home Featured ടെക് നഗരത്തെ ടാങ്കർ നഗരമാക്കി’ : കുടിവെള്ള പ്രശ്നത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് മോദി

ടെക് നഗരത്തെ ടാങ്കർ നഗരമാക്കി’ : കുടിവെള്ള പ്രശ്നത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് മോദി

ബെംഗളൂരു : ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തെ മുൻനിർത്തി കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ടെക് നഗരമായ’ ബെംഗളൂരുവിനെ കോൺഗ്രസ് സർക്കാർ ടാങ്കർ നഗരമാക്കി മാറ്റി കുടിവെള്ള മാഫിയക്ക് കൈമാറിയതായി മോദി കുറ്റപ്പെടുത്തി. ‘ബെംഗളൂരു നഗരത്തെ രൂപപ്പെടുത്തിയ നാഡപ്രഭു കെംപെഗൗഡക്ക് ബെംഗളൂരുവിനെ ഒരു ഗംഭീര നഗരമാക്കി മാറ്റുകയെന്നതായിരുന്നു സ്വപ്നം. പക്ഷേ, കോൺഗ്രസ് സർക്കാർ ഭരണമേറ്റ് കുറച്ചുകാലം കൊണ്ട് സ്ഥിതി വഷളാക്കി.’-പ്രധാനമന്ത്രി പറഞ്ഞു. പാലസ് മൈതാനത്ത് നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു മോദി.കൃഷിയുടെയും നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ബജറ്റ് വിഹിതം സർക്കാർ വെട്ടിക്കുറച്ചതായി മോദി ആരോപിച്ചു.

കോൺഗ്രസ് സർക്കാരിന് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധയില്ല.-മോദി വിമർശിച്ചു. ബെംഗളൂരുവിനെ ഹരിതോർജ ഹബ്ബായും ഫാർമ ഹബ്ബായും ഇലക്ട്രോണിക്‌സ് ഹബ്ബായും വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് തകർക്കാൻ ശ്രമിച്ച ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ഇപ്പോൾ റെക്കോഡ്‌ വരുമാനത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഇന്ത്യ മുന്നണിയും ടെക്‌നോളജിക്കെതിരാണെന്ന് കുറ്റപ്പെടുത്തി.

അവർ ആധാറിനെയും ജൻധൻ അക്കൗണ്ടിനെയും ഡിജിറ്റൽ പേയ്‌മെന്റിനെയും എതിർത്തവരാണെന്നും മോദി പറഞ്ഞു.ചിക്കബല്ലാപുരയിലെ റാലിക്കു ശേഷമാണ് മോദി ബെംഗളൂരുവിലെത്തിയത്. നൂറുകണക്കിന് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് ആർ. അശോക, ജെ.ഡി.എസ്. നേതാവ് നിഖിൽ കുമാരസ്വാമി, എൻ.ഡി.എ.സ്ഥാനാർഥികളായ ശോഭാ കരന്തലജെ, ഡോ.സി.എൻ. മഞ്ജുനാഥ്, പി.സി.മോഹൻ, തേജസ്വി സൂര്യ തുടങ്ങിയവർ പങ്കെടുത്തു.

കെട്ടിടങ്ങളുടെ ഭാരമേറുന്നു; ചൈനയെ വെള്ളം വിഴുങ്ങാനൊരുങ്ങുന്നു?! ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്; ജാഗ്രത അനിവാര്യമെന്ന് ഗവേഷകര്‍

ചൈന മുങ്ങി കൊണ്ടിരിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. വർദ്ധിച്ച്‌ വരുന്ന ജല ഉപഭോഗവും കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിർമ്മാണവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സയൻസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടില്‍ പറയുന്നു.ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പകുതിയും മുങ്ങുന്നു. ചൈനയിലെ നഗരപ്രദേശത്തിന്റെ 45 ശതമാനത്തോളം പ്രതിവർഷം മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. 16 ശതമാനത്തോളം പ്രതിവർഷം 10 മില്ലിമീറ്ററില്‍ കൂടുതല്‍ എന്ന നിരക്കിലും മുങ്ങുന്നു. ബീയ്ജിംഗും ടിയാൻജിനും ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങള്‍ വൻ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പഠന റിപ്പോർട്ടില്‍ പറയുന്നു.2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ചൈനീസ് നഗരങ്ങളും പഠന വിധേയമാക്കി. 82 നഗരങ്ങളിലാണ് പഠനം നടത്തിയത്.

ഇതില്‍ ചില നഗരങ്ങളുടെ വ്യാപ്തി അതിവേഗം കുറയുന്നതായി കണ്ടെത്തി. അതായത്, പ്രതിവർഷം 10 മില്ലിമീറ്ററില്‍ കൂടുതല്‍. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്ന് മീറ്റർ വരെ മുങ്ങിത്താഴുന്നു. തലസ്ഥാനമായ ബീജിംഗ് പ്രതിവർഷം 45 മില്ലിമീറ്റർ വരെയാണ് മുങ്ങുന്നത്.വളരെ ഉയരമുള്ള കെട്ടിടങ്ങള്‍ വളരെ പെട്ടാന്നാണ് മുളച്ചു പൊങ്ങുന്നത്. റോഡ് സംവിധാനങ്ങളുടെ വികാസവും ഭൂഗർഭജല സംവിധാനത്തെ വഴി തിരിച്ചുവിടുന്നതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇവയെല്ലാം വളരെ പെട്ടാന്നാണ് സംഭവിക്കുന്നത്.

ഇക്കാരണങ്ങളാണ് ചൈനീസ് നഗരങ്ങള്‍ മുങ്ങുന്നതിന് പിന്നിലെ കാരണമെന്നും ഗവേഷണ റിപ്പോർട്ടില്‍ പറയുന്നു.മുങ്ങിത്താഴുന്ന നഗരങ്ങളും ഭൂഗർഭജലനഷ്ടവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ഭൂവല്‍ക്കത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഭൂമിക്ക് മുകളില്‍ ഭാരമുള്ള കൂമ്ബാരങ്ങളായി മാറുന്നു. ഭൂമിശാസ്ത്രപരമായ ക്രമീകരണങ്ങളും അടിത്തട്ടിന്റെ ആഴത്തെയും ഇത് സ്വാധീനിക്കുന്നുവെന്നും സംഘം കണ്ടെത്തി. റിപ്പോർട്ട് വളരെ ഗൗരവമായി കാണണമെന്നും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സമാന സാഹചര്യം ഉടലെടുത്തേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group