ബംഗളൂരു: ശിവമൊഗ്ഗ ടിപ്പു നഗറില്‍ 46.3 ലക്ഷം വിലവരുന്ന മൊബൈല്‍ ടവർ മോഷ്ടാക്കള്‍ കടത്തി. 2008ല്‍ സ്വകാര്യ ടെലികോം കമ്ബനി സ്ഥാപിച്ച മൊബൈല്‍ ടവറാണ് മോഷണം പോയത്.കഴിഞ്ഞ വർഷം കമ്ബനി ജീവനക്കാർ ടവർ തിരിച്ചെടുക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കമ്ബനി അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.കോടതിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം തുംഗനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഭര്‍ത്താവിന്റെ സ്വത്തിനായി ക്രൂരത, മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റര്‍, 3 പേര്‍ അറസ്റ്റില്‍
കർണാടകയിലെ കൊടഗില്‍ കത്തിക്കരിഞ്ഞ നിലയില്‍ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ടാം ഭാര്യ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.54കാരനും ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ മൃതദേഹം ഒക്ടോബർ 8നാണ് പൊലീസ് കൊടഗിലെ കാപ്പി എസ്റ്റേറ്റില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ രമേഷിന്റെ രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടർ നിഖില്‍, ഹരിയാന സ്വദേശിയായ അങ്കുർ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിന്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് തട്ടിയെടുക്കാനായിരുന്നു രണ്ടാം ഭാര്യയുടെ ക്രൂരതയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് വ്യക്തമായത്. മേഖലയിലും പരിസരത്തും നിന്നുമുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനങ്ങളേയും ആളുകളേയും വിലയിരുത്തിയും സെല്‍ഫോണ്‍ റെക്കോർഡുകളും നിരീക്ഷിച്ചുമാണ് കൊല്ലപ്പെട്ടയാളെ പൊലീസ് കണ്ടെത്തിയത്. സമീപ ജില്ലകളില്‍ നിന്ന് കാണാതായ ആളുകളുടെ വിവരം ശേഖരിച്ചതില്‍ നിന്ന് ഹൈദരബാദ് അടിസ്ഥാനമായുള്ള വ്യവസായിയായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
രമേഷുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനിടെയാണ് പൊലീസിന് രണ്ടാം ഭാര്യയെ സംശയം തോന്നുന്നത്. അടുത്തിടെ രമേഷ് സ്വന്തമാക്കിയ എട്ട് കോടിയിലേറെ വില വരുന്ന വസ്തുവക സ്വന്തമാക്കാനായി നിഹാരികയാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതായാണ് പൊലീസ് വിശദമാക്കുന്നത്. ഒക്ടോബർ 3ന് ഭർത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇവർ ഹൈദരബാദിലേക്ക് കാറില്‍ പോയി.ഉപ്പാലിന് സമീപത്ത് വച്ച് രമേഷിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം ബെംഗളൂരുവിലെ ഹൊരമാവില്‍ എത്തിച്ച ശേഷം സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുള്ള കാപ്പി തോട്ടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
29കാരിയായ നിഹാരിക തെലങ്കാനയിലെ മൊംഗീർ നഗർ സ്വദേശിയാണ്. ഇവർക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. അമ്മ രണ്ടാം വിവാഹം ചെയ്യുകയും നിഹാരികയെ ചെറുപ്രായത്തില്‍ വിവാഹം ചെയ്ത് നല്‍കുകയും ആയിരുന്നു. എന്നാല്‍ കുടുംബ പ്രശ്നങ്ങളേ തുടർന്ന് നിഹാരിക വിവാഹ മോചനം നേടി. പിന്നീട് എൻജിനിയറിംഗ് പഠനം മികച്ച രീതിയില്‍ പൂർത്തിയാക്കിയ നിഹാരിക വിവിധ കമ്ബനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഹരിയാനയില്‍ ഒരു ബഹുരാഷ്ട്ര കമ്ബനിയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു സാമ്ബത്തിക തട്ടിപ്പില്‍ ഇവർ പ്രതിയായി.കേസില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഇവർ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെത്തുകയായിരുന്നു.
2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ ആഡംബര ജീവിതത്തിന് രമേഷ് പിന്തുണച്ചിരുന്നുവെങ്കിലും ഇവർ തമ്മില്‍ തർക്കം പതിവായിരുന്നു. അടുത്തിടെ വാങ്ങിയ എട്ട് കോടിയിലധികം മൂല്യമുള്ള വസ്തുവക യുവതി തന്റെ പേരില്‍ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമേഷ് നിഷേധിച്ചതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തണമെന്ന് ഇവർ പദ്ധതിയിട്ടത്. തന്ത്രപരമായി സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവതി ഭർത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.