Home Featured റോഡ് ഷോക്കിടെ മൈസൂരുവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മൊബൈല്‍ ഫോണ്‍ ഏറിഞ്ഞു

റോഡ് ഷോക്കിടെ മൈസൂരുവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മൊബൈല്‍ ഫോണ്‍ ഏറിഞ്ഞു

by admin


നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ?ഗമായി മൈസൂരുവില്‍ നടത്തിയ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞു. ജനക്കൂട്ടത്തിന് നേരെകൈവീശി കാണിക്കുന്നതിനിടെ മോദിക്ക് തൊട്ടുമുമ്ബില്‍ മൊബൈല്‍ ഫോണ്‍ വന്നുവീഴുകയായിരുന്നു

വനിതാ ബിജെപി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞതെന്നും ആവേശം കൊണ്ട് പറ്റിപ്പോയതാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍, പ്രധാനമന്ത്രിക്ക് നേരെ പൂക്കള്‍ എറിയുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ അബദ്ധത്തില്‍ മൊബൈല്‍ എറിഞ്ഞതാണെന്ന് കണ്ടെത്തി.

പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷയിലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തില്‍ വന്നുവീണ ഫോണ്‍ ബിജെപി പ്രവര്‍ത്തകയായുടേതായിരുന്നു. സത്യാവസ്ഥ അറിഞ്ഞതോടെ എസ്പിജി അത് അവര്‍ക്ക് തിരികെ നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാനത്ത് വര്‍ണ്ണപ്പൂരം; ആവേശക്കാഴ്ചയൊരുക്കി പൂരം വെടിക്കെട്ട്

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാറാടിച്ച കുടമാറ്റത്തിന് പിന്നാലെ, മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം വെടിക്കെട്ട്. ഒരു മണിക്കൂറിലേറെ നീണ്ടു തിരുവമ്ബാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കിയ ശബ്ദവര്‍ണ വിസ്മയം. തിരുവമ്ബാടിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.

വടക്കേ നടയില്‍ നിന്ന് തുടക്കമിട്ട് ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപ്പൊരിച്ചില്‍. പിന്നാലെ തൃശൂരിനെ ആവേശത്തിലാക്കി പാറമേക്കാവും കരിമരുന്നിന്റെ ആകാശപ്പൂരത്തിന് തിരികൊളുത്തി. നില അമിട്ടുകളും കുഴിമിന്നലുകളും മാനത്ത് വര്‍ണ്ണക്കാഴ്ചയൊരുക്കി.

ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്ബാടി ഭഗവതിമാര്‍ വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടു തറയില്‍ ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടുമണിക്ക് മണികണ്ഠന്‍ ആല്‍ പന്തലില്‍ നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്ബാടിയുടേയും എഴുന്നള്ളത്ത് ആരംഭിക്കും.

പടിഞ്ഞാറേ നടയില്‍ ഇരു വിഭാഗങ്ങളും സമ്മേളിച്ച്‌ മേള അകമ്ബടിയില്‍ കുടമാറും. ഇതിനുശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഇതിനു പിന്നാലെ അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group