പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ തടവുകാരില്‍ നിന്ന് വിലക്കപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പരപ്പന അഗ്രഹാര പോലീസാണ് റെയ്ഡ് നടത്തിയത്.പോലീസ് സംഘങ്ങള്‍ പലതായി തിരിഞ്ഞ് ജയിലിലെ വിവിധ ബ്ലോക്കുകളില്‍ ഒരേ സമയം പരിശോധന നടത്തി.
തടവുകാരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ഇൻഡക്ഷൻ സ്റ്റൗ, 16,500 രൂപ, നാല് കത്തികള്‍ എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞു.ശക്തമായ സുരക്ഷാ സംവിധാനങ്ങളും അത്യാധുനിക ജാമറുകള്‍ സ്ഥാപിച്ചിട്ടും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥർ, ജയില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ, നിരോധിത വസ്തുക്കള്‍ കൈവശം വെച്ച മൂന്ന് തടവുകാർ എന്നിവർക്കെതിരെ പരപ്പന അഗ്രഹാര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വാഹനത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി
തമിഴ്നാട് നീലിഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളായ മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി.ഓവേലിപ്പുഴ വാഹനത്തില്‍ മുറിച്ചുകടക്കുന്നതിനിടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ കുടുങ്ങിയത്. ഇന്നലെ രാത്രി 11 ഓടെ വാഹനത്തില്‍ കുടുങ്ങിയവരെ പുലർച്ചെ മൂന്നുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഇടുക്കി സ്വദേശികളായ അരുണ്‍ തോമസ്, ആൻഡ്രൂ തോമസ് അടക്കം മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം രാവിലെയോടെ നദിയില്‍ നിന്ന് പുറത്ത് എത്തിച്ചു. കേരളത്തിലെ തമിഴ്നാട് നീലഗിരിയിലെ ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം.വാഹനത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതോടെ വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അവര്‍ സഹായം തേടുകയായിരുന്നു. രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നുവരെ നടത്തിയ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കരയിലെത്തിച്ചത്.