ബെംഗളൂരു: ആയിരക്കണക്കിന് മലയാളികൾ ദിവസേന വന്നു പോകുന്നതും ലക്ഷകണക്കിന് മലയാളികൾ ജോലി, കച്ചവടം, പഠനം എന്നിവക്ക് ആശ്രയിക്കുന്നതുമായ ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്നെത്തുന്നവർ നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് മലബാർ അസോസിയേഷൻ കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും കലാസിപാളയത്ത് ടിക്കറ്റ് കൗണ്ടർ പുനസ്ഥാപിക്കണമെന്നും എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
സെക്രട്ടറിമാരായ കെ.സി അബ്ദുൾ ഖാദർ, പി.എൻ അബ്ദുൾ ലത്തീഫ്, ശംശുദ്ധീൻ കൂടാളി, ബി.എച്ച് ഫാറൂക്ക്, സി.എച്ച് ശഹീർ, സി. എം. മുഹമ്മദ് മൗലവി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലേക്ക് ഉൾപ്പെടെ 7 സംസ്ഥാ നങ്ങളിലേക്കുള്ള എസി പ്രീമിയം സർവീസുകൾ പുനരാരംഭിച്ച് കർണാടക
കേരളത്തിലേക്ക് ഉൾപ്പെടെ 7 സംസ്ഥാ നങ്ങളിലേക്കുള്ള എസി പ്രീമിയം സർവീസുകൾ പുനരാരംഭിച്ച് കർണാടക ആർടിസി. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ നിർത്തിയിരുന്ന സർവീസുകളാണ് പുനരാരംഭിച്ചത്. ഐരാവത് അംബാരി ഡീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് സർവീസുകളാണ് പു നരാരംഭിച്ചത്.
അവന്യു റോഡിലെ കെട്ടിടത്തിൽ ലിഫ്റ്റ് തകർന്നുവീണ് 4 പേർക്ക് പരുക്ക്
ബെംഗളൂരു • അവന്യു റോഡിലെ കെട്ടിടത്തിൽ ലിഫ്റ്റ് തകർന്നുവീണ് 4 പേർക്ക് പരുക്ക്. ശ്രീദേവി (45), ഗോപിനാഥ് (49), പ്രദീ പ് (30), നരേഷ് (36) എന്നിവർക്കാണ് പരുക്കേറ്റത്. ലിഫ്റ്റിന്റെ കേബിൾ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.