Home Featured ബെംഗളൂരു രണ്ടാം വിമാനത്താവളം; പുതിയ സ്ഥലം നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍

ബെംഗളൂരു രണ്ടാം വിമാനത്താവളം; പുതിയ സ്ഥലം നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍

by admin

ബെംഗളൂരു രണ്ടാം വിമാനത്താവളം എത്രയും പെട്ടന്ന് യാഥാർത്ഥ്യമാകുവാനുള്ള കാത്തിരിപ്പിലാണ് ബാംഗ്ലൂർ. വർധിച്ചു വരുന്ന വിമാനയാത്രക്കാരുടെ എണ്ണവും വരുംവര്‍ഷങ്ങളിലെ ആവശ്യകതയും നിലവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു താങ്ങുവാൻ കഴിയുന്നതിനേക്കാൾ യാത്രക്കാരുടെ എണ്ണം ഉയരുന്നതും നഗരത്തിന്‍റെ വികസനത്തിനും ഒക്കെ പുതിയ വിമാനത്താവളം ബാംഗ്ലൂരിൽ വന്നേ തീരു. ഓരോ ഘട്ടങ്ങളായി മുൻപോട്ടുള്ള പാതയിലാണ് കർണ്ണാടക സർക്കാർ.

ഏറ്റവും പുതിയതായി ബെംഗളൂരു രണ്ടാം വിമാനത്താവളത്തിനായി കർണ്ണാടക സര്‍ക്കാർ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്നിടങ്ങള്‍ പരിശോധിക്കുവാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥർ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മൂന്നിടങ്ങളുടെയും ഭൂപ്രകൃതി മുതൽ, മഴ, മണ്ണ്, കാലാവസ്ഥ, കഴിഞ്ഞ പത്ത് വർഷത്തെ വിശദമായ കാലാവസ്ഥാ റിപ്പോർട്ട് എന്നിങ്ങനെ പല ഘടകങ്ങളും ഭൂമിയുടെ ലഭ്യതയും ഉള്‍പ്പെടെയുള്ള കാര്യങ്ങളും സാധ്യതകളുമാണ് എഎഐ സംഘം പരിശോധിക്കുന്നത്.

ഏഴോളം ഇടങ്ങൾ പരിഗണിച്ചതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി എന്നിവയും നെലമംഗല-കുനിഗൽ റോഡിനടുത്തുള്ള ഒരു സ്ഥലവുമാണിവ. സ്ഥല ലഭ്യത, പുതിയ വിമാനത്താവളം വരുന്നതിനുള്ള സാധ്യതകൾ, കണക്ടിവിറ്റി, ഗതാഗത സൗകര്യങ്ങൾ, ബെഗംളൂരുവുമായുള്ള ദൂരം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിനായി പരിഗണിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾ നോക്കിയാൽ കനകപുരയ്ക്കാണ് പ്രാധാന്യം. റോഡ് സൗകര്യങ്ങൾ, കണക്ടിവിറ്റി എന്നിവ ഇവിടെ മുന്നിൽ നിൽക്കുന്നു. നൈസ് റോഡ്, മൈസൂരു എക്സ്പ്രസ് വേ എന്നിവ വഴി ഇവിടം നന്നായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, വാർത്തകളനുസരിച്ച് വരും വർഷങ്ങളിൽ ബെംഗളൂരു മെട്രോയുടെ ഫേസ്-2ബി യെല്ലോ ലൈൻ കനകപുര റോഡിലേക്ക് നീട്ടും. ഭൂമി ലഭ്യത നോക്കിയാലും ഇവിടുത്തെ രണ്ട് സ്ഥലങ്ങൾക്കും യഥാക്രമം 4,800 ഉം 5,000 ഉം ഏക്കർ വിസ്തീർണ്ണത്തിൽ ലഭ്യമാണ്.

ബാംഗ്ലൂർ നഗരത്തിനോട് ചേർന്നു കിടക്കുന്നു എനന്ത് കനകപുരയിലെ സ്ഥലങ്ങളുടെ മറ്റൊരി പ്ലസ് പോയിന്‍റാണ്. വിമാനത്താവളെ വരികയാണെങ്കിൽ റിയൽ എസ്റ്റേറ്റ്, പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയവയും വളരുകയും ബെംഗളൂരുവിന്‍റെ മൊത്തത്തിലുള്ള വികസനത്തെ സഹായിക്കുകയും ചെയ്യും.നെലമംഗല-കുനിഗൽ റോഡിനടുത്തുള്ള സ്ഥലം നോക്കിയാൽ ഇവിടം ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ്. സ്ഥലലഭ്യത ഇവിടെയുണ്ട്. ഭാവിയിൽ വികസനം ഉറപ്പായു ംഎത്തുന്ന ഒരിചം കൂടിയാണ്. മാത്രമല്ല, വിമാനത്താവളത്തിനാവശ്യമായ വരണ്ട ഭൂമിയാണ് ഇവിടെയുള്ളത്. ബെംഗളൂരുവിനെ മംഗളൂരുവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 75 ലും ബെംഗളൂരുവിനെ തുമകൂരുവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 48 എന്നിവ നെലമംഗല വഴിയാണ് കടന്നു പോകുന്നത്.

സിറ, തുംകൂർ‍ : ബെംഗളൂരു രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട പേരുകളിലൊന്നായിരുന്നു സിറ. തുകൂരിന്‍റെ ഭാഗമായ സിറ താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4,000-5,000 ഏക്കർ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവിടം പിന്തള്ളപ്പെട്ടു. ഇപ്പോഴിതാ കൂരുവിലെ സിറയിൽ ബെംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് 42 എംഎൽഎമാരുടെ ഒരു സംഘം ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഡെക്കാൻ ഹെറാൾഡ്.

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള തുംകൂരു ജില്ലയിലെ സിറയെ ബെംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർത്ഥിക്കുന്ന ഒരു നിവേദനത്തിൽ വിവിധ പാർട്ടികളിൽ നിന്നായി 42 എംഎൽഎമാർ ഒപ്പിട്ടു. മുതിർന്ന കോൺഗ്രസ് നേതാവും സിറ എംഎൽഎയുമായ ടിബി ജയചന്ദ്രയാണ് ഇതിന്നേതൃത്വം നല്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കർകർണ്ണാടക സർക്കാർ ഷോര്‌ട് ലിസ്റ്റ് ചെയ്ത, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യുടെ സംഘം വിദഗ്ദ പരിശോധനയ്ക്കായി എത്തുന്ന മൂന്ന് ഇടങ്ങളും എതിർത്താണ് നിവേദനത്തിൽ സിറയിൽ വിമാനത്താവളം വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം 2050 ആകുമ്പോഴേക്കും ബെംഗളൂരുവിലെ ജനസംഖ്യ മൂന്ന് കോടി കവിയുമെന്നും നഗരം സിറ വരെ വ്യാപിക്കുമെന്നും അതിനാൽ ഇവിടം രണ്ടാമത്തെ വിമാനത്താവളത്തിന് അനുയോജ്യമാണിതെന്നും ജയചന്ദ്ര വിശദമാക്കുന്നു. കൂടാതെ, എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിക്കും ചിത്രദുർഗയിലെ ചല്ലക്കെരെയിലുള്ള ഡിആർഡിഒ സൗകര്യത്തിനും സമീപമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാകെ സിറയുടെ മറ്റു പ്രത്യേകതകളും ജയചന്ദ്ര വിശദീകരിക്കുന്നുണ്ട്.

വെള്ളത്തിന്‍റെ ലഭ്യതമാണ് അതിൽ പ്രധാനം ഷോർട്ട് ലിസ്റ്റ് ചെയ്ത മൂന്നിടങ്ങളിലും വെള്ളമില്ലെന്ന് പറഞ്ഞ അദ്ദേഹം സിറയിൽ ഹേമാവതി നദി, ഭദ്ര നദി, യെറ്റിനഹോൾ പദ്ധതി എന്നിവയിൽ നിന്നുള്ള വെള്ളമുണ്ട് എന്നും സൂചിപ്പിക്കുന്നു.കൂടാതെ, നിലവിലുള്ള കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം ആരംഭിക്കുന്നതിന് ഇപ്പോൾ നിയന്ത്രണമുണ്ട്. ഈ 150 കിലോമീറ്റർ ചുറ്റളവ് സിറയിൽ തന്നെ അവസാനിക്കുന്നുവെന്നും കൂടാതെ, ഇവിടെ ആറായിരത്തോളം ഏക്കർ ഭൂമി ലഭ്യമാണെന്നും പറഞ്ഞ എംഎല്‍എ എന്തുകൊണ്ട് സിറയില്‌ രണ്ടാമത്തെ വിമാനത്താവളം വരണമെന്നതിന് കൃത്യമായ മറുപടിയാണ് നല്കിയിട്ടുള്ളത്.

കൂടാതെ, നിലവിലുള്ള കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം ആരംഭിക്കുന്നതിന് ഇപ്പോൾ നിയന്ത്രണമുണ്ട്. എZഎന്നാൽ സിറയെ സംബന്ധിച്ച് ഈ ദൂരപരിധി പ്രസക്തമല്ല. ബെംഗളൂരുവിൽ നിന്നു തന്നെ 120 കിമി അകലെയാണ് ഇവിടം. ഒപ്പം ഈ 150 കിലോമീറ്റർ ചുറ്റളവ് സിറയിൽ തന്നെ അവസാനിക്കുന്നു.കോൺഗ്രസ് നേതാവ് പറയുന്നതനുസരിച്ച്, സിറയിൽ 6,000 ഏക്കർ ഭൂമി ലഭ്യമാണ്, ഇത് ഒരു വലിയ തോതിലുള്ള വിമാനത്താവള പദ്ധതിക്ക് അനുയോജ്യമാക്കുന്നു.എന്നാൽ കർണ്ണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ ഈ നിർദ്ദേശം നിരസിച്ചിരുന്നു.

ഇതിനായി അപ്രായോഗികത തന്നെയാണ് പാട്ടില്‌ ഉയർത്തിയിട്ടുള്ളത്. “നമ്മൾ ബെംഗളൂരുവിന് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഒരു ജില്ലാ വിമാനത്താവളത്തെക്കുറിച്ചല്ല,” തുംകുരു-സിറ-ചിത്രദുർഗ മേഖലയ്ക്കായി ഒരു ജില്ലാ വിമാനത്താവളം സർക്കാർ വിഭാവനം ചെയ്യുന്നുവെന്നുവെന്നും എംബി പാട്ടീൽ വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു” ജി പരമേശ്വരയും (ആഭ്യന്തരമന്ത്രി) ഞാനും ന്യൂഡൽഹിയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സിറയിലേക്ക് പോകുമോ?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

അംബാനിമാരോ, ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡോ (ബിഐഎഎൽ) ടാറ്റയോ ആകട്ടെ, ഏതെങ്കിലും നിക്ഷേപകർ, ഇവിടെ നിക്ഷേപം നടത്തുമ്പോൾ നിർദ്ദിഷ്ട സ്ഥലത്തിന്റെ പ്രായോഗികത വിലയിരുത്തുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. ഞങ്ങൾ അവർക്ക് സിറയിൽ ഭൂമി നൽകിയാൽ, അവർ അവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുമോ? എന്നും മന്ത്രി ചോദ്യമുയർത്തി. സ്ഥലം തിരഞ്ഞെടുക്കുന്നതിൽ സാമാന്യബുദ്ധി പ്രയോഗിക്കാനും മന്ത്രി ആവശ്യപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group