Home Featured ‘അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്’; നടപടി എടുക്കണം; പരാതിയുമായി എംഎൽഎ

‘അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്’; നടപടി എടുക്കണം; പരാതിയുമായി എംഎൽഎ

ആലപ്പുഴ: ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന അമിത വിലയ്‌ക്ക് എതിരെ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ രംഗത്ത്. ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി ഉണ്ടാകണം.ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർക്ക് എംഎൽഎ പരാതി നൽകി. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയിരുന്നു. ഇതിന് എതിരെയാണ് എംഎൽഎ കളകട്ർക്ക് പരാതി നൽകിയത്.

ഹോട്ടലുകൾ അമിത വില ഈടാക്കിയാൽ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് എംഎൽഎ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു.

അഞ്ച് അപ്പവും 2 മുട്ടക്കറിയുമാണ് കഴിച്ചത്. എന്നാൽ, ഹോട്ടൽ ബില്ലിട്ടത് 184 രൂപയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് എംഎൽഎ രംഗത്ത് എത്തിയത്. സംഭവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെ ; – ‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്ന് പോകുന്ന വലുപ്പത്തിലുള്ള 1 അപ്പത്തിന്റെ 15 വില രൂപ. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും. അതിന് നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഒന്നും അല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല അവിടെ. വില വിവര പട്ടിക ആ ഹോട്ടലിൽ പ്രദർശിപ്പിച്ചിട്ടില്ല’

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്. രണ്ടു കറികൾ മാത്രമുള്ള വെജിറ്റേറിയൻ ഊണിന് ചില ഹോട്ടലുകളിൽ നൽകേണ്ടി വരുന്നത് നൂറ് രൂപ ആണ്. എന്നാൽ ഊണിന് 30 രൂപയും ഒരു ചായക്ക് അഞ്ചു രൂപയും ഈടാക്കുന്ന സാധാരണക്കാരുടെ ഹോട്ടലുകളും ഇപ്പോൾ ഉണ്ട്.

ഇത്തരം ഹോട്ടലുകൾ നിലനിൽക്കുമ്പോഴാണ് മറ്റ് ചിലർ കൊള്ള ലാഭം ഉണ്ടാക്കി വിലക്കയറ്റം നടത്തുന്നത്. ഈ വിഷയങ്ങൾ ആരോപിച്ചാണ് ആലപ്പുഴ ജില്ലാ കളക്ടറിന് എംഎൽഎ പരാതി കൊടുത്തത്. എംഎൽഎയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ നടപടി എടുക്കാൻ തീരുമാനിച്ചു. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകിയത്.

അതേസമയം, സംഭവത്തിന് പിന്നാലെ ഹോട്ടൽ അധികൃതർ വിശദീകരണം നൽകി രംഗത്തെത്തിയിരുന്നു. അമിത വില ഭക്ഷണത്തിനായി ഈടാക്കുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ഭക്ഷണം തയാറാക്കി വിൽക്കുന്നതിന് ചെലവുണ്ട്. ഈ വിലയാണ് ഹോട്ടലിൽ ഈടാക്കുന്നതെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group