കോലാറില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി.എലച്ചേപ്പള്ളി ഹൈസ്കൂള്‍ വിദ്യാർത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13 വയസ്സുകാരുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും ലഭിച്ചത്. ഇരുവരും വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കാണാതായത്.കാണാതായ കുട്ടികള്‍ക്കായി പ്രദേശവാസികള്‍ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുട്ടികളുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുമ്ബോള്‍, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് മുളബാഗിവു റൂറല്‍ പോലീസ് വ്യക്തമാക്കി. തുടർന്ന് നടന്ന പോസ്റ്റ്മോർട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അതിക്രമം നടത്തിയതിന്റെയോ മറ്റോ പാടുകളില്ലെന്നും കണ്ടെത്തിയിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.