നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്.സാമ്ബത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നല്‍കി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവില്‍ എത്തിയത്.കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. എലത്തൂർ എസ്‌ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ വിഷ്ണുവിനെ കണ്ടെത്തിയിരിക്കുന്നത്.
ഓടിളക്കി മദ്യശാലയില്‍ കയറിയ മോഷ്‌ടാവ് പൂസായി കിടന്നുറങ്ങി
പുതുവത്സരമാഘോഷിക്കാന്‍ മദ്യശാലയില്‍ മോഷണത്തിനു കയറിയ കള്ളന്‍ ‘കുപ്പി’ കണ്ടപ്പോള്‍ എല്ലാം മറന്നു!അലമാരയില്‍നിന്ന് ആവശ്യത്തിനു മദ്യക്കുപ്പികളും മേശയില്‍നിന്നു പണവും എടുത്തെങ്കിലും, ന്യൂ ഇയറല്ലേ നാലെണ്ണം വീശിയിട്ട് പോകാമെന്നു വിചാരിച്ചത് വിനയായി. അവധിദിനമായ ഞായറാഴ്‌ച പുലര്‍ച്ചെ മദ്യശാലയില്‍ കയറിയ കള്ളന്‍ അടിച്ച് പൂസായി ഉറങ്ങിപ്പോയത് 24 മണിക്കൂര്‍!തെലങ്കാനയിലെ മേഡക്കിലാണു സംഭവം. ഞായറാഴ്‌ച രാത്രിയാണു കള്ളന്‍ ഓടിളക്കി ‘കനകദുര്‍ഗ വൈന്‍സ്’ എന്ന മദ്യശാലയില്‍ കയറിയത്. സി.സി. ടിവി ക്യാമറയടക്കം തകര്‍ത്ത് വളരെ വിദഗ്‌ധമായിട്ടായിരുന്നു ‘ഓപ്പറേഷന്‍’.
കുപ്പി കണ്ട് മഞ്ഞളിച്ച കള്ളന്‍ തിങ്കളാഴ്‌ച രാത്രിയായിട്ടും പൂസ് വിട്ട് ഉണര്‍ന്നില്ലെന്നു മാത്രം. തിങ്കളാഴ്‌ച രാവിലെ കട തുറന്ന ഉടമയുടെയും ജീവനക്കാരുടെയും ഞെട്ടല്‍ പിന്നെ പൊട്ടിച്ചിരിയായി. കടയുടെ തറയില്‍, മദ്യക്കുപ്പികളുടെയും പണത്തിന്റെയും നടുവില്‍ക്കിടന്ന് സുഖമായുറങ്ങുന്ന കള്ളന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.ബോധമറ്റ് ഉറങ്ങുന്ന കള്ളനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി.മോഷണത്തിനിടെ മുഖത്ത് ചെറിയ പരുക്കുമേറ്റിരുന്നു. തിങ്കളാഴ്‌ച രാത്രിയായിട്ടും പൂര്‍ണബോധം വീണ്ടെടുക്കാത്തതിനാല്‍ പോലീസിനു ചോദ്യംചെയ്യാനോ ആളെ തിരിച്ചറിയാനോ കഴിഞ്ഞില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹിയിലും സമാനമായ സംഭവമുണ്ടായിരുന്നു. കൃഷ്‌ണനഗറിലെ ഒരു മദ്യശാലയില്‍ കയറിയ ചമന്‍കുമാര്‍ (27) എന്ന മോഷ്‌ടാവാണ് പൂസായി ഉറങ്ങിപ്പോയത്. പോലീസിനു പിന്നെ കാര്യങ്ങള്‍ ഇൗസിയായിരുന്നു.