കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ബെംഗളുരുവില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് മുടിവെട്ടാൻ 100-രൂപയുമായി പോയ വിദ്യാര്‍ത്ഥിയെ ആണ് 17 മുതല്‍ കാണാതായത്. തിരോധനം രണ്ടാഴ്ച പിന്നിടുമ്ബോഴാണ് മുഹമ്മദ് ഷസിനെ ബെംഗളുരുവില്‍ നിന്ന് കണ്ടെത്തുന്നത്.കുട്ടിയെ ഉടൻ നാട്ടിലെത്തിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തിരോധാനത്തിന് പിന്നാലെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്ബും കിട്ടിയിട്ടില്ലായിരുന്നു. ഷസിൻ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.
സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തെരച്ചില്‍ നടത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി.