കാണാതായ തിരൂർ ഡപ്യൂട്ടി തഹസില്‍ദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു.മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു.കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.
വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു.
സൂര്യനാര്‍കോവില്‍ മഠാധിപതി ഭക്തയെ വിവാഹം കഴിച്ചു: വിമര്‍ശനവുമായി അനുയായികള്‍, വിവാദം
പ്രസിദ്ധമായ കുംഭകോണം സൂര്യനാർകോവില്‍ അധീനം മഠാധിപതി മഹാലിംഗ സ്വാമി (54) ഭക്തയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാദക്കുരുക്കില്‍.ഒക്ടോബർ പത്തിന് ബെംഗളൂരുവില്‍നിന്നാണ് സ്വാമി തന്റെ ഭക്തയായ ഹേമശ്രീയെ (47) വിവാഹം കഴിച്ചത്. രഹസ്യമായാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും വിവരം പുറത്തറിഞ്ഞു. ഇതോടെ, അദ്ദേഹത്തിന്റെ അനുയായികളും ആധ്യാത്മിക പ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.ആത്മീയ കർത്തവ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുടുംബജീവിതംവരെ ഉപേക്ഷിക്കുന്നവരാണ് അധീനം മഠാധിപതികള്‍. മഹാലിംഗസ്വാമി പരമ്ബരാഗതരീതികള്‍ ധിക്കരിക്കുന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും അനുയായികള്‍ കുറ്റപ്പെടുത്തി.
ചരിത്രപരമായി അധീനം മഠാധിപതികള്‍ ബ്രഹ്മചര്യ ജീവിതം നയിക്കുന്നവരാണ്. ചിലർ കുടുംബജീവിതം ഉപേക്ഷിച്ചതിനുശേഷം മാത്രമേ മഠാധിപതി പദവി ഏറ്റെടുക്കാറുള്ളൂവെന്നും അധീനത്തിലെ പിൻമുറക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം ആചാരങ്ങള്‍ ലംഘിച്ച് അധീനം തലവനായിരിക്കുമ്ബോള്‍ ഒരു ഭക്തയെത്തന്നെ വിവാഹം കഴിച്ച മഹാലിംഗ സ്വാമി മഠത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആരോപണമുണ്ടായി. തനിക്കു നേരെയുള്ള വിമർശനങ്ങള്‍ക്ക് മഹാലിംഗസ്വാമി സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നല്‍കി. വിവാഹിതരായ മഠാധിപതികള്‍ നേരത്തേയും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘ഹേമശ്രീയെ വിവാഹം കഴിച്ചെന്നത് ശരിയാണ്. അവള്‍ ഭക്തയായാണ് അധീനത്തില്‍ വന്നത്. ഇനിയും ഞങ്ങള്‍ ഒന്നായി തുടരും. വീരശൈവ മഠം, വൈഷ്ണവ മഠം, പണ്ഡിറ്റ് രവിശങ്കർജി മഠം, രാജരാജേശ്വരി പീഠം തുടങ്ങിയവ കർണാടകയിലുണ്ട്. ശൈവ മഠം അവിടെ ഇല്ലാത്തതിനാല്‍ ഹേമശ്രീ സ്ഥലം വാഗ്ദാനം ചെയ്തു. അവിടെ പണിയുന്ന മഠത്തിന്റെ ട്രസ്റ്റിയായി ഹേമശ്രീയെ നിയമിച്ചു. ഈ ഘട്ടത്തില്‍ത്തന്നെയാണ് ഞങ്ങളുടെ വിവാഹവും നടന്നത്. സൂര്യനാർ കോവില്‍ അധീനത്തില്‍ മുൻ മഠാധിപതിമാർ വിവാഹിതരായിട്ടുണ്ട്. അതിനാല്‍, ഇത് വിവാദമാക്കേണ്ട -മഹാലിംഗസ്വാമി പറഞ്ഞു.തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള 18 ശൈവ മഠങ്ങളില്‍ ഒന്നായ സൂര്യനാർ കോവില്‍ അധീനത്തിന്റെ 28-ാം മഠാധിപതിയാണ് മഹാലിംഗസ്വാമി.