Home Featured ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി അഭിഭാഷക ബംഗളുരുവില്‍ സുരക്ഷിതയെന്ന് കുടുംബം

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി അഭിഭാഷക ബംഗളുരുവില്‍ സുരക്ഷിതയെന്ന് കുടുംബം

ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളിയായ അഭിഭാഷക ഷീജ ഗിരീഷ് നായര്‍ സുരക്ഷിതയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം കിട്ടി.ബംഗലൂരുവില്‍ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കളാണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണില്‍ സംസാരിച്ച്‌ എന്നാണ് സഹോദരി പറയുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ പങ്കുവെച്ചിട്ടില്ല.അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര പുറപ്പെട്ട ഷീജയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായിരുന്നു. ജോലിയിലെ മാനസിക സമ്മര്‍ദം മൂലം മാറി നിന്നതാണെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം പോവുമ്ബോഴാണ് ഇവരെ കാണാതായത്.

ഫോണില്‍ ഉച്ചവരെ കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തോട് കൂടെ ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കാണാതായി അഞ്ചാം ദിവസമാണ് ഷീജ സുരക്ഷിതയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്.

മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച്‌ ഇസ്രയേല്‍

ലബനനില്‍ നടത്തിയ ആക്രമണത്തില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകൻ ഇസാം അബ്‌ദല്ല കൊല്ലപ്പെട്ടതില്‍ ഇസ്രേലി സേന ഖേദം പ്രകടിപ്പിച്ചു.അതേസമയം, സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇസ്രേലി സേന തയാറായിട്ടില്ല. വെള്ളിയാഴ്ച വടക്കൻ ഇസ്രേലി അതിര്‍ത്തിയോടു ചേര്‍ന്ന ലബനീസ് ഗ്രാമമായ അല്‍മ അല്‍ഷബാബിലുണ്ടായ സംഭവത്തില്‍ റോയിട്ടേഴ്സ്, എഎഫ്പി വാര്‍ത്താ ഏജൻസികളുടെയും അല്‍ ജസീറ ചാനലിന്‍റേതുമടക്കം ആറു മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

വീഡിയോ ജേര്‍ണലിസ്റ്റായ ഇസാം അബ്‌ദല്ല, ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പകര്‍ത്തുന്നതിനിടെ ഇസ്രേലി സേനയുടെ മിസൈല്‍ പതിച്ചു മരിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group