തകര്‍ന്ന് നിലപൊത്തിയ കെട്ടിടത്തിന്റെ ആഴത്തില്‍ നിന്നും അവര്‍ അവളുടെ ഞെരുക്കം കേട്ടു. അത്ഭുതമെന്ന് ലോകം അവളെ നോക്കി പറഞ്ഞു. അതുകൊണ്ട് തന്നെ അറബിയില്‍ അത്ഭുതമെന്ന് അര്‍ഥം വരുന്ന ‘ആയ’ എന്നവര്‍ അവള്‍ക്ക് പേര് നല്‍കി. ജീവിതവും സ്വപ്നവും തകര്‍ന്ന് വെറും മണ്‍കൂമ്ബാരമായ സിറിയന്‍ ജനതയ്ക്ക് മുന്നില്‍ അവള്‍ ഒരു പ്രതീക്ഷയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്ബത്തില്‍ ജിന്‍ഡേരിസില്‍ തകര്‍ന്നു വീണ് നാല് നിലകെട്ടിടത്തിനടിയില്‍ നിന്നാണ് ‘ആയ’യെ രക്ഷാപ്രവര്‍ത്തകന്‍ ഖലീന്‍ അല്‍ സുവന്‍ഡിക്ക് കിട്ടുന്നത്. അവളുടെ പുക്കിള്‍കൊടി പോലും മുറിഞ്ഞിരുന്നില്ല ആ സമയം.
ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് ഗര്‍ഭിണി പ്രസവിക്കുകയായിരുന്നു. അവള്‍ കണ്ണു തുറന്നത് ഒരു നാടിന്റെ പ്രതീക്ഷയിലേക്കായിരുന്നു. ഇനി ആരും ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയിലില്ലെന്ന് കരുതിയിടത്ത് നിന്നും വീണ്ടും തിരച്ചില്‍ ആരംഭിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയത് അവളായിരുന്നു.
കെട്ടിടം തകര്‍ന്ന് വീണു അവളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചിരുന്നു. അതിജീവിച്ചത് അവള്‍ മാത്രം. ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി ആളുകള്‍ എത്തിയെങ്കിലും കുഞ്ഞിനെ അയയുടെ പിതാവിന്റെ അമ്മാവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഭൂകമ്ബത്തില്‍ എല്ലാം നഷ്ടമായതോടെ ഒരു ടെന്റിലാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. പരിക്കുകളോടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറുപതിറ്റാണ്ടായി ഉറങ്ങാത്ത മനുഷ്യന്‍; അമ്ബരന്ന് ശാസ്ത്രലോകം
അഞ്ചാം പാതിര സിനിമയില്‍ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട് “യുവര്‍ സ്ലീപ്‌ലെസ് നൈറ്റ്‌സ് ആര്‍ കമിംഗ്’.ഉറക്കമില്ലാത്ത രാത്രികള്‍ നമ്മള്‍ മിക്കവരുടെയും ജീവിതത്തില്‍ അപൂര്‍വമായി എങ്കിലും വന്നിരിക്കാം. എന്നാല്‍ ഒരാള്‍ 61 വര്‍ഷം ഉറങ്ങാതെ ഇരുന്നാല്‍ ആരുമൊന്ന് ഞെട്ടില്ലെ. അങ്ങനൊരാളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
വിയറ്റ്നാമില്‍ താമസിക്കുന്ന ഈ വ്യക്തിയുടെ പേര് തായ് എന്‍ജോക് എന്നാണ്. 1962ന് ശേഷം ഉറങ്ങിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവം സത്യമാണെന്ന് അന്നാട്ടിലുള്ള ചില ഡോക്ടര്‍മാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ഒരുദിവസം രാത്രി ഇദ്ദേഹത്തിന് പനി വന്നു. ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് എന്‍ജോക്ക് പറയുന്നത്. പ്രശസ്ത യൂട്യൂബര്‍ ഡ്രൂബിന്‍സികിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍സോമ്‌നിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇദ്ദേഹത്തെ ആദ്യമൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പിന്നീട് ലോകം മുഴുവന്‍ ഉറങ്ങുമ്ബോള്‍ അദ്ദേഹം രാത്രികള്‍ കണ്ടങ്ങ് ഇരിക്കും. അതൊരു ശീലമായി മാറുകയും ചെയ്തു.
നിലവില്‍ 80 വയസുള്ള എന്‍ജോക് തികച്ചും ആര്യോഗ്യവാനാണ് എന്നത് ശാസ്ത്രലോകത്തെ അമ്ബരപ്പിക്കുകയാണ്. മരിക്കും മുമ്ബ് ഒരു ദിവസമെങ്കിലും സുഖമായി ഒന്നുറങ്ങാന്‍ സാധിക്കണമെന്നതാണ് എന്‍ജോക്കിന്‍റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം.