Home Featured കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ അര്‍ധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികള്‍; 11 പേര്‍ക്കെതിരെ പരാതി

കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ അര്‍ധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികള്‍; 11 പേര്‍ക്കെതിരെ പരാതി

ഹവേരി: കര്‍ണാടകയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അര്‍ധനഗ്നനാക്കി പരേഡ് നടത്തി ഗ്രാമവാസികള്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ഹിരേകെരൂര്‍ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം.പീഡനക്കേസ് പ്രതിയെ വാഹനത്തിനു മുകളില്‍ നിര്‍ത്തി ഗ്രാമവാസികള്‍ പരേഡ് നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു സംഭവം.

പ്രതിയെ ഗ്രാമവാസികള്‍ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്ന് യുവാവിന്‍റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പ്രതിയുടെ പിതാവ് 11 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവിനെ പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

യുവാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരേഡ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group