Home Featured മോഷണം ആരോപിച്ച്‌ ആണ്‍കുട്ടിക്ക് മര്‍ദ്ദനം ; മരത്തില്‍ കെട്ടിയിട്ട് അടിവസ്ത്രത്തില്‍ ഉറുമ്ബിനെയിട്ടു

മോഷണം ആരോപിച്ച്‌ ആണ്‍കുട്ടിക്ക് മര്‍ദ്ദനം ; മരത്തില്‍ കെട്ടിയിട്ട് അടിവസ്ത്രത്തില്‍ ഉറുമ്ബിനെയിട്ടു

by admin

മോഷണം സംശയിച്ച്‌ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട ആണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ അടിവസ്ത്രത്തില്‍ ചുവന്ന ഉറുമ്ബുകളെ നിക്ഷേപിച്ചു.കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയില്‍ ഹക്കി പിക്കി ഗോത്രത്തില്‍പ്പെട്ട പ്രായപൂര്‍ത്തയാകാത്ത കുട്ടിയോട് ക്രൂരത കാട്ടിയത്്. ആക്രമണത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഒമ്ബത് പേരെ അറസ്റ്റ് ചെയ്തു.ചന്നഗിരി താലൂക്കിലെ അഷ്ടപ്പനഹള്ളി ഗ്രാമത്തില്‍ ഏപ്രില്‍ 4 നായിരുന്നു സംഭവം നടന്നത്. ഇരയെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു ആണ്‍കുട്ടിയെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, ദക്ഷിണ ബെംഗളൂരുവിലെ 16 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതിന് വ്യാഴാഴ്ച പോലീസ് ഒരു ബാഡ്മിന്റണ്‍ പരിശീലകനെ അറസ്റ്റ് ചെയ്തു.

മുത്തശ്ശിയുടെ ഫോണില്‍ നിന്ന് വാട്ട്സ്‌ആപ്പ് വഴി 30 വയസ്സുള്ള കോച്ചിന് പെണ്‍കുട്ടി തന്റെ നഗ്‌നചിത്രം അയച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. 16 വയസ്സുള്ള പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്ബ് ഒരു സ്പോര്‍ട്സ് സെന്ററില്‍ ചേര്‍ന്നിരുന്നു. പ്രതി അവളുടെ പരിശീലകനായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ അവധിക്കാലം ആഘോഷിക്കാന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചിരുന്നു.അപ്പോഴാണ് മുത്തശ്ശി തന്റെ ഫോണില്‍ നിന്ന് സേവ് ചെയ്യാത്ത ഒരു നമ്ബറിലേക്ക് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. പരിശീലകനില്‍ നിന്നുള്ള ലൈംഗിക പീഡനത്തെക്കുറിച്ച്‌ പെണ്‍കുട്ടി പലതവണ പറഞ്ഞതായി വീട്ടമ്മ പറഞ്ഞു.

ഫോട്ടോ എടുക്കാന്‍ വന്ന് വൃദ്ധ ദമ്ബതികള്‍ ഓടിച്ച്‌ ജയ ബച്ചന്‍: പക്ഷെ ഇത്തവണ ഗ്യാലറി ജയയ്ക്ക് അനുകൂലം, കാരണം !

ആള്‍ക്കൂട്ടത്തിലാകുമ്ബോഴും തന്‍റെ കോപം പ്രകടിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ജയ ബച്ചൻ.ഞായറാഴ്ച അന്തരിച്ച സംവിധായകന്‍ മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിലും സമാനമായ സംഭവം ഉണ്ടായി. ഇതിന്‍റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.ഒരു വൃദ്ധ ആരാധകൻ ജയ ബച്ചന്‍റെ ചിത്രം എടുക്കാന്‍ ശ്രമിച്ചതാണ് വെറ്ററന്‍ നടിയെ പ്രകോപിതയാക്കിയത്.വീഡിയോയില്‍, ജയ ബച്ചൻ ഒരു കൂട്ടം സ്ത്രീകളോട് സംസാരിക്കുന്നത് കാണാം. ഇതേ സമയം ഒരു വൃദ്ധയായ സ്ത്രീ ജയ ബച്ചന്‍റെ തോളില്‍ തട്ടുന്നത് കാണാം. ജയ ബച്ചൻ തിരിഞ്ഞുനോക്കുമ്ബോള്‍ സ്ത്രീക്കൊപ്പം വന്നത് എന്ന് തോന്നിപ്പിക്കുന്ന വയസായ പുരുഷൻ ഇരുവരെയും തന്റെ ക്യാമറാഫോണില്‍ പകർത്താൻ ശ്രമിക്കുന്നത് കാണാം.

സ്ത്രീ കൈ കുലുക്കാൻ കൈ നീട്ടുമ്ബോള്‍, ജയ ബച്ചൻ സ്ത്രീയുടെ കൈ തട്ടിമാറ്റി, അത്തരമൊരു അവസരത്തില്‍ ഫോട്ടോ എടുക്കുന്നതില്‍ നിന്നും പുരുഷനെ വിലക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.ജയ ബച്ചന്റെ പ്രതികരണം ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ സന്ദര്‍ഭം മനസിലാക്കി ജയയ്ക്ക് അനുകൂലമാണ് മിക്ക കമന്‍റുകളും. ചിലർ അവരുടെ പെരുമാറ്റത്തെ പരുഷമായി വിമർശിച്ചപ്പോള്‍, മറ്റുള്ളവർ ഇത്തരം ഒരു ചടങ്ങില്‍ ഫോട്ടോകള്‍ എടുക്കുന്നത് അനുചിതമാണെന്ന് വാദിച്ചു.

ഒരു ഉപയോക്താവ് കമന്റ് ചെയ്തു, “ജയ ബച്ചന് ഒപ്പം ഫോട്ടോ എടുക്കാനുള്ള വൃദ്ധ ദമ്ബതികളുടെ ശ്രമം ആയിരിക്കും. എന്നാല്‍ ഇത്തരം ഒരു സ്ഥലം ഫോട്ടോകള്‍ എടുക്കാനുള്ളതല്ല. ഇത് ജയയ്ക്ക് മാന്യമായി പറയാമായിരുന്നു” ഒരു ആരാധകൻ കമന്‍റ് എഴുതി. ഇത്തരം ആളുകളെ ഇത്തരം ചടങ്ങില്‍ നിന്നും പുറത്താക്കണം എന്നാണ് മറ്റുചിലര് പറയുന്നത്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group