Home Featured ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് പരിക്ക്, അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് പരിക്ക്, അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ

by admin

കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മന്ത്രിയുടെ തലയ്ക്ക് ചെറുതായി പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group