തിരുവനന്തപുരം : നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.
പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു. ബെംഗളൂരു നഗരത്തിലെ മാഗടിയിലാണ് സംഭവം. കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്നും മുങ്ങിയാണ് കുട്ടി മരിച്ചതെന്നും അധകൃതർ പറഞ്ഞു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.