Home Featured വിജയപുരയിൽ നേരിയ ഭൂചലനം

വിജയപുരയിൽ നേരിയ ഭൂചലനം

by admin

ബെംഗളൂരു : വിജയപുര ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. വിജയപുര നഗരത്തിന്റെയും ബസവന ബാഗെവാഡി താലൂക്കിലെ മനഗൊളി ടൗണിന്റെയും ഏതാനും ഭാഗങ്ങളിലാണ് റിക്ടർ സ്കെയിലിൽ 2.9 അളവ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാത്രി 12.22-നും 1.20-നും ഇടയിലായിരുന്നു പ്രകമ്പനം. ഭൂമിയുടെ അഞ്ചുകിലോമീറ്റർ അടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

You may also like

error: Content is protected !!
Join Our WhatsApp Group