Home Featured അരവിന്ദ് സ്വാമി തന്റ്റെ മകനെന്ന വെളിപ്പെടുത്തലുമായി നടൻ ഡൽഹി കുമാർ

അരവിന്ദ് സ്വാമി തന്റ്റെ മകനെന്ന വെളിപ്പെടുത്തലുമായി നടൻ ഡൽഹി കുമാർ

by admin

റോജ എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്ക് മറക്കാനാകാത്ത മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് അരവിന്ദ് സ്വാമി. 1991ലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ ചുവടുവെച്ചത്.

സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മത്സരിച്ച് മാറ്റുരച്ചപ്പോൾ തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം സ്വന്തം ഭാഗം അരവിന്ദ് മനോഹരമാക്കി. അരവിന്ദ് സ്വാമിയിലെ അഭിനേതാവിനെ ഏറ്റവും മികച്ചതായി സ്‌ക്രീനിൽ കാണിച്ചത് സംവിധായകൻ മണി രത്നമാണ്.

1992ൽ റിലീസ് ചെയ്ത റോജയും 1995ൽ റിലീസ് ചെയ്ത ബോംബെയും റഹ്‌മാൻ എന്ന സംഗീത മാന്ത്രികന്റെ പിന്നണി സംഗീതത്തോടെ വിജയഗാഥകൾ രചിച്ചു. ഒരു കാലത്ത് പെൺകുട്ടികൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടനായിരുന്നു അരവിന്ദ് സ്വാമി. അരവിന്ദ് സ്വാമിയെ പോലൊരാളെ വിവാഹം ചെയ്യണമെന്നായിരുന്നു അന്ന് പല പെൺകുട്ടികളും ആ​ഗ്രഹിച്ചിരുന്നത്.

2000ത്തിന് ശേഷം വലിയ ഇടവേളകൾ എടുത്ത ശേഷമാണ് താരം സിനിമകൾ ചെയ്തിരുന്നത്. ആ സമയങ്ങളിൽ വില്ലൻ റോളുകളിലാണ് അരവിന്ദ് തിളങ്ങിയതും. ഇപ്പോഴിതാ അരവിന്ദ് സ്വാമി വീണ്ടും വാർത്തകളിൽ നിറയുകയാണ്. തമിഴ് സീരിയൽ-സിനിമാ താരം ഡൽഹി കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അരവിന്ദ് സ്വാമിയുടെ ജീവിതം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാൻ കാരണം. അരവിന്ദ് സ്വാമി തന്റെ മകനാണെന്നും ജനിച്ചയുടൻ ദത്ത് കൊടുത്തതാണെന്നുമാണ് ഡൽഹി കുമാറിന്റെ വെളിപ്പെടുത്തൽ. മെട്ടിഒലി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഡല്‍ഹി കുമാര്‍. ധും ധും ധും, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, വീരാപ്പ്, എന്തിരന്‍, സിങ്കം തുടങ്ങിയ ഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ബിഹൈൻവുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഡൽഹി കുമാർ അരവിന്ദ് സ്വാമിയെ കുറിച്ച് സംസാരിച്ചത്. ‘ജനിച്ച ഉടനെ എന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച് ആയി. പിന്നീട് എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് അരവിന്ദ് വരുന്നത്.’ ‘വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ അച്ഛൻ-മകൻ എന്ന ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല. അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഇനിയൊരു സിനിമ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചാൽ… ഒരിക്കലുമില്ല.’

‘കഥയും സാഹചര്യവും നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പം അഭിനയിക്കും. ഇതുവരെ അഭിനയിക്കാതിരുന്നത് അത്തരം ഒരു കഥ വരാതിരുന്നത് കൊണ്ടാണ് അല്ലാതെ ശത്രുതയല്ലെന്നും’, ഡൽഹി കുമാർ പറയുന്നു. ദളപതിയിലൂടെയായിരുന്നു അരവിന്ദിന്റെ സിനിമാ അരങ്ങേറ്റം. ദളപതി ചെയ്ത സമയത്ത് ഡൽഹി കുമാറിന്റെ മെട്ടിഒലി എന്ന സീരിയല്‍ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു. മെട്ടിഒലി നടന്‍ ഡല്‍ഹി കുമാറിന്റെ മകനാണ് താന്‍ എന്ന് അന്ന് അരവിന്ദ് സ്വാമി പറയുകയും ചെയ്തിരുന്നു. എന്നാൽ റോജയുടെ വിജയത്തിന് ശേഷം സ്റ്റാർ വാല്യുവുള്ള താരമായി ഉയർന്നതോടെ പിന്നീടൊരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് ഒരിടത്തും സംസാരിച്ചില്ല.

വിക്കി പീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് വെങ്കടരാമ ദുരൈസ്വാമി എന്ന പേരാണ്. വ്യവസായിയായ വിഡി സ്വാമി ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയയുടെ സ്ഥാപകരില്‍ ഒരാളാണ്. നോർത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇന്റർനാഷണൽ ബിസിനസ് എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അരവിന്ദിന് ഡോക്ടർ ആകാനായിരുന്നു ആഗ്രഹം.

You may also like

error: Content is protected !!
Join Our WhatsApp Group