ബംഗളൂരു: ടി.സി.എസ് വേള്‍ഡ് 10 കെ മാരത്തണ്‍ ഞായറാഴ്ച നടക്കുന്നതിനാല്‍ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്ന് ബാംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബി.എം.ആര്‍.സി.എല്‍) അറിയിച്ചു.മെട്രോ സര്‍വീസുകള്‍ ഞായറാഴ്ച പുലർച്ചെ 3.30 നു ആരംഭിക്കും.
കാടുഗൊഡി, ചല്ലഘട്ട മാധവാര, സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ടെര്‍മിനലുകളില്‍ നിന്നും ഇൻ്റർചേഞ്ച് സ്റ്റേഷനായ കെംപഗൗഡ,മജെസ്റ്റികില്‍ നിന്നും 12 മിനിറ്റ് ഇടവേളയില്‍ മെട്രോ സർവിസുകള്‍ പുറപ്പെടും.
പൊതു ജനങ്ങള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കുന്നതിന് യാത്രസൗകര്യം കണക്കിലെടുത്താണ് ഞായറാഴ്ച മെട്രോ സർവിസ് നേരത്തെയാക്കിയതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
തീയറ്ററില്‍ ഓളം തീര്‍ത്ത എമ്ബുരാൻ ഓ ടി ടി യില്‍ എത്തിയപ്പോള്‍ കോമഡി പീസ്
മലയാളികള്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് എമ്ബുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ കാത്തിരിപ്പിന് കാരണമായത് ലൂസിഫർ എന്ന ചിത്രം മലയാളികള്‍ക്ക് നല്‍കിയ രോമാഞ്ചം ചെറുതായിരുന്നില്ല അതുകൊണ്ടുതന്നെ അഞ്ചുവർഷത്തോളം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ഓരോ മലയാളിയും തയ്യാറാവുകയായിരുന്നു ചെയ്തത് എന്നാല്‍ കാത്തിരിപ്പിന് വിരാമം കുറിച്ചപ്പോള്‍ ചിത്രം വലിയ വിമർശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി മാറുകയായിരുന്നു ചെയ്തത്.
അഞ്ചുവർഷങ്ങള്‍ക്ക് ശേഷം തീയേറ്ററിലേക്ക് എത്തിയ ചിത്രം ലൂസിഫർ എന്ന ചിത്രത്തിന്റെ നിഴലിനൊപ്പം പോലും എത്താൻ സാധിച്ചില്ല എന്ന് പ്രേക്ഷകർ ഒരേ സ്വരത്തില്‍ പറഞ്ഞു കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിലേക്ക് എത്തിയത് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ഈ ചിത്രം വന്നതോടെ വീണ്ടും ചിത്രം ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ഓ ടി ടി യില്‍ കോമഡിയായി മാറിയിരിക്കുകയാണ് ഖുറേഷി എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്
ചിത്രത്തിലെ പല രംഗങ്ങളെയും വിമർശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ എത്തുകയും ചെയ്യുന്നുണ്ട് പ്രധാനമായ ആളുകള്‍ പറയുന്നത് ഇന്ദ്രജിത്ത് സുകുമാരനും ആന്റണി പെരുമ്ബാവൂരും ഒരുമിച്ചുള്ള ഒരു രംഗത്തെക്കുറിച്ചാണ് അതേപോലെ ഇന്റർനാഷണല്‍ ന്യൂസില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന ഖുറൈശി എന്ന കഥാപാത്രം മരിക്കുന്നത് കാണിക്കുന്നുണ്ട് അതേ സ്ഥാനത്ത് മലയാളി ന്യൂസില്‍ സ്റ്റീഫൻ നെടുമ്ബള്ളി കൊല്ലപ്പെട്ടു എന്നാണ് പറയുന്നത് അപ്പോള്‍ ഇവിടെയുള്ള ആളുകള്‍ ഒന്നും ഇന്റർനാഷണല്‍ ന്യൂസ് കാണില്ലെന്നാണോ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്നത് എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്