ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.
കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭി ച്ചു
മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. ഈ വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീകമ്മീഷനിംഗ് ജോലികൾ മുൻകൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്.
മാർച്ച് 21 മുതൽ 28 വരെ ഈ റൂട്ടിൽ സർവീസുകൾ നിർത്തിവയ്ക്കുമെന്നാണ് ബിഎംആർസിഎൽ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൈസുരു റോഡ് മുതൽ കെംഗേരി വരെയുള്ള നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ പരിഷ്കരണവും മറ്റ് അനുബന്ധ ജോലികളും നടന്നുവരികയാണ്.
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?
- കോവിഡ് വാക്സിന് മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്
- വീണ്ടും തുടര്‍ച്ചയായി ബാങ്ക് അവധികള്‍ ; വരുന്ന ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും അവധി.
- റോഡില്‍ പരിശോധനക്കിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ട്രാഫിക് പൊലീസിനെ പൊതിരെ തല്ലി ജനം
- ബംഗളുരുവിലെ വിശദമായ കോവിഡ് വാർത്തകൾ ഇവിടെ വായിക്കാം ,നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കഡോൺ പ്രഖ്യാപിക്കുമെന്ന് ബിബിഎംപി
- ബംഗളൂരുവിനെ ഡല്‍ഹിയാക്കി പ്രക്ഷോഭം തുടരണം :ചിലപ്പോള്‍ രാജ്യം തന്നെ വില്ക്കപ്പെടും ; കര്‍ഷക നേതാവ്