ബംഗളൂരു: യു.പി.എസ്.സി സിവില്‍ പ്രിലിമിനറി പരീക്ഷ നടക്കുന്നത് കണക്കിലെടുത്ത് ഞായറാഴ്ച മെട്രോ സർവിസുകള്‍ ഒരു മണിക്കൂർ നേരത്തേ ആരംഭിക്കും.
ഞായറാഴ്ചകളില്‍ രാവിലെ ഏഴിന് ആരംഭിക്കുന സർവിസുകള്‍ പരീക്ഷാർഥികളുടെ സൗകര്യം കണക്കിലെടുത്താണ് രാവിലെ ആറിന് പുറപ്പെടുന്നത്. ചല്ലഘട്ട, വൈറ്റ് ഫീല്‍ഡ്, നാഗസാന്ദ്ര, സില്‍ക്ക് ഇൻസ്റ്റിറ്റ്യുട്ട് എന്നിവിടങ്ങളില്‍നിന്നാണ് രാവിലെ ആറിന് മെട്രോ ട്രെയിനുകള്‍ പുറപ്പെടുകയെന്ന് ബി.എം.ആർ.സി.എല്‍ അധികൃതർ അറിയിച്ചു.