Home Featured ബെംഗളൂരു: ഐപിഎൽ മത്സരം ;ആരാധകർക്ക് യാത്രാ സൗകര്യമൊരുക്കി നമ്മ മെട്രോ, സർവീസ് രാത്രി 11:30 വരെ

ബെംഗളൂരു: ഐപിഎൽ മത്സരം ;ആരാധകർക്ക് യാത്രാ സൗകര്യമൊരുക്കി നമ്മ മെട്രോ, സർവീസ് രാത്രി 11:30 വരെ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ അരങ്ങേറുമ്പോൾ ഐപിഎൽ ആരാധകർക്ക് യാത്രാ സൗകര്യമൊരുക്കാൻ നമ്മ മെട്രോ. മത്സര ദിവസങ്ങളിൽ നാല് മെട്രോ ടെർമിനലുകളിൽ നിന്നും രാത്രി 11:30 വരെ മെട്രോ സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. മത്സര ദിവസങ്ങളിൽ 50 രൂപ നിരക്കിലുള്ള പേപ്പർ ടിക്കറ്റുകളും ബിഎംആർസിഎൽ വിതരണം ചെയ്യും.50 രൂപ നിരക്കിലുള്ള പേപ്പർ ടിക്കറ്റ് ഉപയോഗിച്ചു യാത്രക്കാർക്ക് ഏതു മെട്രോ സ്റ്റേഷനുകളിലേക്കും ഒറ്റത്തവണ യാത്ര ചെയ്യാനാകും. ദീ‍ർഘദൂര യാത്രക്കാ‍ർക്ക് പേപ്പർ ടിക്കറ്റ് സഹായമാകും. ഇതുകൂടാതെ, സ്മാർട്ട് കാർഡുകളും ക്യു ആർ ടിക്കറ്റുകളും യാത്രക്കായി ഉപയോഗിക്കാം. കബ്ബൺ പാർക്ക്, എംജി റോഡ് സ്റ്റേഷനുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുള്ളത്.

ഈ മാ‍സം 25നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആ‍ർസിബി) വിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎല്ലിൻ്റെ ആദ്യ മത്സരം അരങ്ങേറുക. 25ന് ആ‍ർസിബി, പ‍‍ഞ്ചാബ് കിങ്സി (പിബികെഎസ്) നെയാണ് നേരിടുന്നത്. 29ന് ആ‍ർസിബി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സു (കെകെആ‍ർ) മായി ഏറ്റുമുട്ടും. ഏപ്രിൽ രണ്ടിന് ആ‍ർസിബി – ലക്നൗ സൂപ്പർ ജയൻ്റ്സ് (എൽസിജി) മത്സരമാണ് നടക്കുക.

വെള്ളം എത്തിക്കാൻ ബിഡബ്യുഎസ്എസ്ബി:ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതിനിടെ നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎല്ലും എത്തിയതോടെ പ്രതിസന്ധി പരിഹരിക്കാൻ ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി) ഇടപെടും. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷ (കെഎസ്‍സിഎ) ന്റെ അഭ്യർഥന പ്രകാരം ബിഡബ്യുഎസ്എസ്ബി ശുദ്ധീകരിച്ച വെള്ളം സ്റ്റേഡിയത്തിലേക്ക് എത്തിക്കും. സംപങ്കി രാമനഗ‍രയിൽ സ്ഥിതിചെയ്യുന്ന കബ്ബൺ പാർക്ക് വേസ്റ്റ് വാട്ട‍ർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നാണ് വെള്ളം എത്തിക്കുക. മത്സര ദിവസങ്ങളിൽ പ്രതിദിനം 75,000 ലിറ്റ‍ർ വെള്ളമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആവശ്യമായി വരിക

You may also like

error: Content is protected !!
Join Our WhatsApp Group