Home Featured അറ്റകുറ്റപ്പണി : നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവിസ് മുടങ്ങും

അറ്റകുറ്റപ്പണി : നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവിസ് മുടങ്ങും

by admin

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഞായറാഴ്ച ഭാഗികമായി സർവീസ് മുടങ്ങും. രാവിലെ ഏഴു മുതൽ ഒൻപത് വരെ രണ്ടുമണിക്കൂർ എംജി റോഡിനും ബെയ്യപ്പനഹള്ളിക്കും ഇടയിലുള്ള സർവീസാണ് മുടങ്ങുന്നത്.ഇതേസമയം, ഈ ലൈനിൽ എംജി റോഡിനും ചല്ലഘട്ടയ്ക്കും ഇടയിലും ബൈയ്യപ്പനഹള്ളിക്കും വൈറ്റ്ഫീൽഡിനും ഇടയ്ക്കുമുള്ള സർവീസ് പതിവുപോലെ നടക്കും. ഗ്രീൻ ലൈനിലെ സർവീസിനെയും ബാധിക്കില്ല.

അനൗണ്‍സ്മെന്റിന് ശേഷം മൈക്ക് ഓഫ് ചെയ്യാൻ മറന്നു; റെയില്‍വെ ഉദ്യോഗസ്ഥ പിന്നീട് പറഞ്ഞത്.

ട്രെയിൻ അനൗണ്‍സ്മെന്റിന് ശേഷം മൈക്ക് ഓഫ് ചെയ്യാൻ മറന്ന റെയില്‍വെ ഉദ്യോഗസ്ഥ പിന്നീട് പറഞ്ഞത് കേട്ട് അന്തംവിട്ട് യാത്രക്കാർ.ലഖ്നൗ ചാർബാഗ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം ദൈനിക് ഭാസ്കറില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സച്ചിന്‍ ഗുപ്ത എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.പ്ലാറ്റ് ഫോമിലേക്ക് തങ്ങളുടെ ട്രെയിന്‍ വരുന്നതും കാത്ത് നൂറുകണക്ക് ആളുകള്‍ നില്‍ക്കുന്നതിനിടെയാണ് ആ പതിവ് ശബ്ദം ഉയര്‍ന്നത് പിന്നാലെ അറിയിപ്പ് ആരംഭിച്ചു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ‘

പതിവ് പോലെ ആരംഭിച്ച ആ അനൗസ്മെന്‍റിനായി ആളുകള്‍ ചെവി കൂര്‍പ്പിച്ച. പക്ഷേ, യാത്രക്കാര്‍ പിന്നീട് കേട്ടത് ട്രെയിന്‍ ഏത് പ്ലാറ്റ് ഫോമില്‍ വരുമെന്നല്ല. മറിച്ച്‌ ‘ഒരു നാണവും ഇല്ലാത്ത മനുഷ്യൻ. അയാള്‍ ഒരു സ്ത്രീയെ തുറിച്ച്‌ നോക്കുന്നത് കണ്ടില്ല’ എന്നായിരുന്നു. അല്പ സമയത്തിന് ശേഷം ‘അങ്ങനെ എന്‍റെ കുടുംബം ഈ ജോലിക്ക് പോകാന്‍ പറഞ്ഞു.’ എന്നും യാത്രക്കാര്‍ കേട്ടു. ഒരു നിമിഷം അന്തിച്ച്‌ പോയ യാത്രക്കാര്‍ പിന്നാലെ ചിരിച്ച്‌ മറിഞ്ഞെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍.വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച്‌ പറ്റി.

ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഇത് ഒരു സ്ത്രീയുടെ മാത്രം അസ്വസ്ഥതയല്ല. മറിച്ച്‌ ഒരു സമൂഹത്തിന്‍റെ അസ്വസ്ഥത പ്രകടമാക്കപ്പെട്ടതാണ്. ചിലര്‍ തമാശ കുറിപ്പുകളെഴുതിയപ്പോള്‍ ഒരു കേള്‍വിക്കാരന്‍ അല്പം സീരിയസായി എഴുതി. ഇനിയൊരിക്കലും അവര്‍ അനൗണ്‍സ്മെന്‍റിന് മുമ്ബ് മൈക്ക് പരിശോധിക്കാതെ ഇനിയൊരിക്കലും അവര്‍ അനൗണ്‍സ്മെന്‍റ് ചെയ്യില്ലെന്ന് മറ്റൊരാള്‍ എഴുതി.

You may also like

error: Content is protected !!
Join Our WhatsApp Group