ബെംഗളൂരു : ബെംഗളൂരു മെട്രോയിൽ ഒറ്റദിവസം യാത്ര ചെയ്തത് ഒൻപത് ലക്ഷത്തിലധികം പേർ.പെസഹ വ്യാഴാഴ്ചയായ ഏപ്രിൽ 17-നാണ് ‘നമ്മ മെട്രോ’യിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ‘നമ്മ മെട്രോ’യെ ഇഷ്ട പൊതുഗതാഗത മാർഗമായി സ്വീകരിച്ചതിന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നഗരവാസികൾക്ക് നന്ദി അറിയിച്ചു.ലൈൻ-1 (പർപ്പിൾ ലൈൻ) ൽ 4,35,516 പേർ അന്നേദിവസം യാത്ര ചെയ്തു. ലൈൻ 2 (ഗ്രീൻ ലൈൻ) ൽ 2,85,240 പേരും യാത്രചെയ്തു.
കെമ്പെഗൗഡ ഇൻ്റർചേഞ്ച് സ്റ്റേഷനിൽ 1,87,397 പേരും യാത്ര ചെയ്തതായാണ് മെട്രോയുടെ കണക്ക്. ‘നമ്മ മെട്രോ’ തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ യാത്രചെയ്തത് ഏപ്രിൽ 17-നാണെന്ന് അധികൃതർ അറിയിച്ചു. വേനലവധി ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിൽ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.
മോഹൻലാലിന് സമ്മാനം നല്കി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി; കമന്റുമായി ആരാധകര്‍
ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം. മോഹൻലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.’ഡിയർ ലാലേട്ടാ’ എന്നാണ് ജേഴ്സിയില്‍ മെസി എഴുതിയിരിക്കുന്നത്.
ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ സമ്മാനം നല്‍കിയത്. അവർക്ക് നന്ദിയും മോഹൻലാല്‍ അറിയിച്ചിട്ടുണ്ട്.’ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി അഴിക്കുമ്ബോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിരുന്നു’,- മോഹൻലാല്‍ കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഇവർ മോഹൻലാലിന് കെെമാറിയത്. ജേഴ്സിയുടെ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.’ഒരാള്‍ ഭൂമിയില്‍ പിറന്നത് ഫുട്ബോള്‍ കളിക്കാണെങ്കില്‍ മറ്റൊരാള്‍ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനായി’, ‘മെസ്സിയും ലാലേട്ടനും കഴിഞ്ഞിട്ടേ മ്മക്ക് മറ്റുള്ളവർ ഉള്ളൂ. ഫുട്ബോളില്‍ ആയാലും സിനിമയില്‍ ആയാലും’, ‘ഒരു വിസ്മയത്തിന് മറ്റൊരു വിസ്മയം നല്കിയ സമ്മാനം’,’സച്ചിനും ലാലേട്ടനും മെസ്സിയും’, ‘സൂപ്പർ’ ഇങ്ങനെ പോകുന്നു കമന്റുകള്‍.