നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച് ഉണ്ണി മുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ‘മേപ്പടിയാൻ’ ഇപ്പോഴിതാ അന്താരാഷ്ട്ര
ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടി. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടം നേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ദുബായ് എക്സപോയിലും ചിത്രംപ്രദർശിപ്പിച്ചിരുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ ദ് ഫോറം ലെവൽ 3ൽ ആയിരുന്നു പ്രദർശനം.
ദുബായ് എക്സ്പോയിൽ ഏറെ ശ്രദ്ധ നേടിയ ഇന്ത്യൻ പവലിയനിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്. ജനുവരി 14 ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസിനെത്തിയ മേപ്പടിയാൻ ഇതിനോടകം തീയേറ്റർ ഷെയറായി മാത്രം 2.4 കോടി കലക്ട് ചെയ്തു കഴിഞ്ഞു. കേരള ഗ്രോസ് കലക്ഷൻ 5.1 കോടിയാണ്. ജിസിസി കലക്ഷൻ ഗ്രോസ് 1.65 കോടിയും. ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച് തിയേറ്ററുകളിൽ എത്തിച്ച ആദ്യ സിനിമ നാലുകോടിയിലധികം രൂപയാണ് ലാഭം നേടിയത്. മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്ബനിക്ക് ചിലവായത് 5.5 കോടി രൂപയാണ്. ചിത്രം പ്രദർശനത്തിനെത്തുന്നതിന് മുൻപ് തന്നെ വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നേരിടുകയും എന്നാൽ അതിനെയൊക്കെ അതിജീവിച്ച് മേപ്പടിയാൻ വലിയ വിജയമായി മാറുകയും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയായിരുന്നു