Home Featured ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം “മേപ്പടിയാൻ”

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം “മേപ്പടിയാൻ”

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ‘മേപ്പടിയാൻ 2021-ലെ ഇന്ത്യൻ സിനിമാവിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകൻ. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തിൽ പിവിആർ സിനിമാസിലെ എട്ടാം നമ്പർ സ്ക്രീനിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചത് എന്നൊരു പ്രത്യേകത കൂടി മേപ്പടിയാനുണ്ട്. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനാകനായി എത്തിയ ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group