ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതു സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ നയത്തില്‍ കോടതിക്കു നിര്‍ദേശം നല്‍കാനാവില്ല. ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ടു ഹര്‍ജിക്കാര്‍ക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു നിവേദനം നല്‍കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കു സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നേരത്തെ ആര്‍ത്തവ അവധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം.
യുപിഐ ഇന്ത്യക്ക് പുറത്തേക്ക്; യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആര്‍ബിഐ
ബെംഗളൂരു: ഇന്ത്യയുടെ യുപിഐ വിദേശ രാജ്യങ്ങളിലേക്ക്. സിംഗപ്പൂരിന് പിന്നാലെയാണ് യുപിഐ വിദേശ രാജ്യങ്ങളില്‍ വിപുലമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ചര്‍ച്ചയിലാണെന്ന് ആര്‍ബിഐ അറിയിച്ചു.
ഇന്തോനേഷ്യ, യുഎഇ, മൗറീഷ്യസ് അടക്കമുള്ള രാജ്യങ്ങളുമായിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. യുപിഐയുടെ ഡയറക്‌ട് പേമെന്റ് സംവിധാനം ഈ രാജ്യങ്ങളില്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉടനുണ്ടാവും.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞുള്ള ട്രാന്‍സാക്ഷന്‍ രീതിയാണ് യുപിഐ അവതരിപ്പിക്കുന്നത്. ഇന്ത്യ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുപിഐ സംവിധാനം അവരുടെ രാജ്യത്ത് ലഭ്യമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ ആര്‍ബിഐ യുപിഐയുടെ പ്രവര്‍ത്തനം ഇവര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
ഇതിന് പുറമേ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയും ഇവര്‍ക്ക് മുന്നില്‍ ഡിസ്‌പ്ലേക്ക് വെക്കുന്നുണ്ട്. യുപിഐയില്‍ നിരവധി കാര്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് ഗുണകരമായതുണ്ട്. അതാണ് ഇവയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നത്.
ക്യാഷ് ട്രാന്‍സ്ഫറിന്റെ സമയത്ത് ബാങ്കുകള്‍ ഈടാക്കുന്ന തുക യുപിഐ ഇടപാടുകളിലൂടെ ലാഭിക്കാന്‍ സാധിക്കും. വളരെ ഹ്രസ്വമായ സമയം കൊണ്ട് ഇടപാടുകള്‍ നടക്കുന്നതും യുപിഐയുടെ നേട്ടമാണ്.
ഇത് അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനങ്ങള്‍ അടുത്ത മാസം മുതല്‍ ലഭ്യമായി തുടങ്ങും. ഇവര്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്ബറുകള്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുക.
കൂടുതല്‍ ബാങ്കുകളെ ഈ സേവനങ്ങളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ് ആര്‍ബിഐ. കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിലൂടെ യുപിഐ അടക്കമുള്ള സംവിധാനങ്ങളെ കൊണ്ടുവരാന്‍ സാധിക്കും. പല നഗരങ്ങളിലും ഇതിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.