സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മെന്‍സസ് അഥവാ മാസമുറ. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവില്‍ രക്തം സംഭരിച്ചു ഗര്‍ഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗര്‍ഭധാരണം നടക്കാത്ത സന്ദര്‍ത്തില്‍ ആ രക്തം ശരീരം പുറത്തേയ്ക്കു കളയുന്നു. ദേര്‍ ഈസ് ബ്ലഡ് ഇന്‍ ദ മൂണ്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ ആര്‍ത്തവത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട്. ഗര്‍ഭപാത്രത്തിന്റെ കണ്ണീരാണ് ആര്‍ത്തവ രക്തമെന്നും ചൊല്ലുകളുണ്ട്.
സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍
ആദ്യമായി അറിയേണ്ടത് സാനിറ്ററി നാപ്കിനുകള്‍ പോലെ, ടാമ്പൂണുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.
ഒരു കപ്പു വാങ്ങിയാല്‍
ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുണ്ടാകുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. ഇത് നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ട് എന്നതാണ് ഉദ്ദേശിയ്ക്കുന്നത്.
മെന്‍സ്ട്രല്‍ കപ്പ് ഉള്ളിലേയ്ക്കു കയറ്റി വച്ചാല്‍
മെന്‍സ്ട്രല്‍ കപ്പ് ഉള്ളിലേയ്ക്കു കയറ്റി വച്ചാല്‍ ഇത് 10-12 മണിക്കൂര്‍ കഴിഞ്ഞാല്‍ പുറത്തെടുക്കുക. കഴുകി വീണ്ടും ഉപയോഗിയ്ക്കാം. ഉപയോഗം കഴിഞ്ഞാല്‍, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ ഉപയോഗിയ്ക്കാം. കൂടുതല്‍ ബ്ലീഡിംഗ് ഉള്ളവര്‍ക്ക് നാലഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം.
വജൈനയ്ക്കുള്ളിലേയ്ക്ക് ഇതു കടത്തുവാന്‍
വജൈനയ്ക്കുള്ളിലേയ്ക്ക് ഇതു കടത്തുവാന്‍ ആദ്യം ഭയം തോന്നിയേക്കാം. ഇതിന്റെ ആവശ്യമില്ല. വേദനയുണ്ടാക്കുന്ന ഒന്നല്ല, ഇത്. യൂ ട്യൂബിലും മറ്റും ഇത് ഉള്ളിലേയ്ക്കു കടത്തുന്നതെങ്ങനെ എന്നു കാണിയ്ക്കുന്ന ധാരാളം വീഡിയോകളുണ്ട്. ഇത് അല്‍പം മടങ്ങിയ രീതിയില്‍ പിടിച്ച് ഉള്ളിലേയ്ക്കു നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാന്‍ അല്‍പം പ്രയാസമുണ്ടാകുകയാണെങ്കിലും പിന്നീട് ഇത് എളുപ്പമാകും
ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെങ്കിലും
ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെങ്കിലും, വിവാഹം കഴിഞ്ഞവര്‍ക്കും കഴിയാത്തവര്‍ക്കും പ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം ഇതുപയോഗിയ്ക്കാം. ഇത് ലൈംഗിക ബന്ധത്തിന് തടസം നില്‍ക്കില്ല. ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ ഇതു പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട. കൃത്യമായ രീതിയില്‍ വച്ചാല്‍ ഇതു യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല. ആദ്യം ഇതുപയോഗിയ്ക്കുമ്പോള്‍ ഇത്തരം ഭയങ്ങളെങ്കില്‍ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിയ്ക്കാം.
ആര്‍ത്തവ രക്തം പുറമേയ്ക്കു വരുന്നത്
ആര്‍ത്തവ രക്തം പുറമേയ്ക്കു വരുന്നത്, അതായത് വജൈനല്‍ ഭാഗത്തേയ്ക്കു വരുന്നതു തടയുകയാണ് ഇതു ചെയ്യുന്നത്. ഇതിനാല്‍ തന്നെ രാത്രി ആര്‍ത്തവ സമയങ്ങളില്‍ ഉറങ്ങുമ്പോഴുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ല, പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയര്‍പ്പോ അലര്‍ജി പ്രശ്‌നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മൂത്ര വിസര്‍ജന സമയത്ത് രക്തം എന്ന ബുദ്ധിമുട്ടുമുണ്ടാകില്ല. യാത്രകളില്‍ ഏറെ സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇതു വച്ചാല്‍ ഗര്‍ഭധാരണം പോലുള്ളവയ്ക്കു ബുദ്ധിമുട്ടുണ്ടാകുമോയെന്ന ചിന്തയും വേണ്ട. ആര്‍ത്തവം എന്ന ചിന്തയില്ലാതെ, രക്തക്കറകളെ ഭയക്കാതെ, പാഡു മാറേണ്ട ടെന്‍ഷനില്ലാതെ ഉപയോഗിയ്ക്കുവാന്‍ പറ്റിയതാണ് ഇത്.
ഇതു വച്ച് ഓടുകയോ ചാടുകയോ കിടക്കുകയോ എന്തു വേണമെങ്കിലും
ഇതു വച്ച് ഓടുകയോ ചാടുകയോ കിടക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. ആര്‍ത്തവം കഴിഞ്ഞ് ഇതു കഴുകി മുങ്ങിക്കിടക്കുന്ന വിധത്തില്‍ ചൂടു വെള്ളത്തില്‍ ഇട്ടു വച്ച് തിളപ്പിച്ച് ഇത് കഴുകിയെടുക്കാം. ഇതിന് വ്യത്യസ്ത സൈസുകളിലും ലഭ്യമാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു തരമുണ്ട്. 30 വയസിനു മുകളില്‍, പ്രസവം, സിസേറിയന്‍ കഴിഞ്ഞവര്‍ക്കാണ് ലാര്‍ജ് വേണ്ടത്. തീരെ ചെറിയെ പെണ്‍കുട്ടികള്‍ക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവര്‍ക്ക്. കോപ്പര്‍ ടി പോലുള്ളവ ഉപയോഗിയ്ക്കുന്നവര്‍ക്കും വയ്ക്കാം.
ഇത് സിലിക്കോണ്‍ ഉപയോഗിച്ചുള്ളതാണ്
ഇത് സിലിക്കോണ്‍ ഉപയോഗിച്ചുള്ളതാണ്. സാധാരണ ഗതിയില്‍ അലര്‍ജിയുണ്ടാക്കുകയുമില്ല. ബന്ധപ്പെടുന്ന സമയത്ത് ഇത് ഉപയോഗിയ്ക്കരുത്. അതായത് ഇത് ഉള്ളില്‍ ഉണ്ടാകരുത്. ഇതു പോലെ പ്രസവം കഴിഞ്ഞാല്‍ ആറാഴ്ച കാലത്തേയ്ക്കും ഇതുപയോഗിയ്ക്കരുത്. ഇതു പതുക്കെ ഉള്ളിലേയ്ക്കു മടക്കി, അതായത് സി ഷേപ്പില്‍ മടക്കി ഉള്ളിലേയ്ക്കു വയ്ക്കാം. ഇതു കൃത്യമായി ഇരുന്നോയെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍, ഉള്ളിലേയ്ക്കു വച്ച് പതുക്കെ കറക്കുക. അത് അല്‍പനാള്‍ ചെയ്താല്‍ ശീലമാകാവുന്നതേയുള്ളൂ.
ആര്‍ത്തവ സമയത്ത്
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പൊതുവേ ഉപയോഗിച്ചു വരുന്നത് സാനിറ്ററി നാപ്കിനുകളാണ്. പല തരത്തിലുള്ള, പല ബ്രാന്റുകളിലുള്ള സാനിറ്ററി നാപ്കിനുകള്‍ ഇന്നത്തെ കാലത്തു ലഭ്യമാണ്. ഇതല്ലാതെ യോനീഭാഗത്തേയ്ക്കും കടത്തി വയ്ക്കാവുന്ന ടാമ്പൂണുകളും ലഭ്യമാണ്. ഈ ഗണത്തില്‍ ഏറ്റവും പുതിയ ചുവടു വയ്പ്പാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നത്. ആര്‍ത്തവ സമയത്തുപയോഗിയ്ക്കുന്ന, കപ്പ് ആകൃതിയിലെ ഒന്നാണിത്. യോനീമുഖത്തിനുള്ളിലേയ്ക്കു കടത്തി വയ്ക്കാവുന്ന ഇത് ആര്‍ത്തവ രക്തം ശേഖരിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പല സ്ത്രീകള്‍ക്കും താല്‍പര്യമുണ്ടെങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് പേടിയും ആശങ്കകളും ഉപയോഗിയ്ക്കുന്നതിനെ കുറിച്ചു സംശയങ്ങളും എല്ലാമുണ്ട്.
- മെന്‍സ്ട്രല്‍ കപ്പ്, സ്ത്രീകളുടെ ആ സംശയങ്ങള്‍ക്ക് ഉത്തരം
- സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്ത
- വനിതകള്‍ക്ക് കരുതല്‍; സ്കൂളുകളിലടക്കം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ 10 കോടി
- ‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ്