Home Featured തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.

അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group