ബെംഗളൂരുവിലെ വസതിയില്‍ വച്ച് അകന്ന ബന്ധുവായ 34 കാരനായ സ്കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ 38 കാരനായ മെക്കാനിക്കിനെ ബുധനാഴ്ച മൈസൂരില്‍ അറസ്റ്റ് ചെയ്തു.പ്രതി ഇരയില്‍ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34) കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ താമസിച്ചിരുന്നത്.
സംഭവസമയം മകള്‍ സ്‌കൂളിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടില്‍നിന്ന് നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി അയല്‍ക്കാരില്‍ ചിലര്‍ മൊഴി നല്‍കിയിയിരുന്നു.
ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും: നാവിക സേനാ മേധാവി
ബെംഗളുരു| ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. അതേസമയം, കപ്പല്‍ കൃത്യമായ ഇടവേളകളില്‍ വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളുരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2023ല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്‍ ഹരികുമാര്‍. അടുത്തിടെ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മിഗ് 29കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടര്‍ പോലുള്ളവ ഉപയോഗിച്ചാണ് വിക്രാന്തിന്റെ കടലിലുള്ള വൈമാനിക പരിശോധനകള്‍ നടത്തിയതെന്നും അഡ്മിറല്‍ വ്യക്തമാക്കി.
2022 സെപ്തംബര്‍ 2നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. 2002 -ലാണ് ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്.