Home Featured ബെംഗളൂരു : നഗരത്തിൽ ഇന്ന് മാംസ വില്പന നിരോധനം

ബെംഗളൂരു : നഗരത്തിൽ ഇന്ന് മാംസ വില്പന നിരോധനം

by admin

ബെംഗളൂരു : നഗരത്തിൽ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് ബിബിഎംപി നിരോധനമേർപ്പെടുത്തി. വിനായകചതുർഥി പ്രമാണിച്ചാണ് നടപടി. അറവുശാലകളും പ്രവർത്തിക്കല്ലെന്ന് ബിബിഎംപി മൃഗസംരക്ഷണവിഭാഗം അറിയിച്ചു.

നിക്കി ഭാട്ടി വധം: ഭര്‍ത്താവിന് അവിഹിതബന്ധം, പിടികൂടിയപ്പോള്‍ കാമുകിയെ മര്‍ദ്ദിച്ചു

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊല്ലപ്പെട്ട നിക്കി ഭാട്ടി (28) ഭർത്താവായ വിപിനെ അവിഹിത ബന്ധത്തിനിടെ പിടികൂടിയിരുന്നെന്നും തുടർന്ന് വിപിൻ യുവതിയെ മർദിച്ചിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ വിപിൻ തന്നെ മർദിച്ചുവെന്ന് ആരോപിച്ച്‌ വിപിന്റെ കാമുകി നോയിഡയില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിപിനെതിരെ മർദനത്തിനും ലൈംഗികചൂഷണത്തിനും കേസെടുത്തിരുന്നു.വിപിനും സുഹൃത്ത് തുഷാറും ചേർന്ന് തന്നെ ഗ്രാമത്തിന് പുറത്തേക്ക് വിളിച്ചുവരുത്തി, ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. അവർ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

വിപിനും സുഹൃത്തും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ വ്യക്തമാക്കി.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഓഗസ്റ്റ് 21-നാണ് നിക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല. പകരം, ഒരു തിന്നർ കുപ്പിയും ലൈറ്ററുമാണ് കണ്ടെടുത്തത്.ആരാണ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്ന വാദം ഉന്നയിച്ചതെന്ന് കണ്ടെത്താനായി പോലീസ് ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും.

ആരൊക്കെയാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.നിക്കിയുടെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്നാണ് തീകൊളുത്തിയതെന്നും അവർ ഓടി രക്ഷപ്പെട്ടുവെന്നും ദൃക്സാക്ഷിയായ സഹോദരി കാഞ്ചൻ മൊഴി നല്‍കി. അയല്‍വാസിയായ ദേവേന്ദ്രയാണ് നിക്കിയെ ആശുപത്രിയിലെത്തിച്ചത്.എന്നാല്‍, തങ്ങളാണ് നിക്കിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഭർതൃവീട്ടുകാർ പോലീസിന് മൊഴി നല്‍കി. ഞങ്ങളാണ് തീകൊളുത്തിയതെങ്കില്‍ പിന്നെന്തിന് അവളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും അവർ ചോദിച്ചു.കാഞ്ചന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

വൈറലായ മർദനത്തിന്റെ വീഡിയോ ഫെബ്രുവരി 11-ലേതാണെന്ന് അവർ പറഞ്ഞു. കാഞ്ചന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, നിക്കി തീയില്‍ കത്തുന്നതിന്റെ ദൃശ്യം വൈകുന്നേരം 5:45-ന് ചിത്രീകരിച്ചതാണെന്ന് പോലീസ് കണ്ടെത്തി.ഇതിനർത്ഥം, ഏകദേശം 5:44-ഓടെയാണ് നിക്കിയെ തീകൊളുത്തിയത്. ഈ സമയത്തെ അടിസ്ഥാനമാക്കി സിസിടിവി ദൃശ്യങ്ങള്‍, കോള്‍ വിവരങ്ങള്‍, ലൊക്കേഷൻ ഡാറ്റ എന്നിവ ഉപയോഗിച്ച്‌ ഓരോ കുടുംബാംഗവും എവിടെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തും.സോഷ്യല്‍ മീഡിയയില്‍ വൈറലായ എല്ലാ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്. വിപിന്റെ അച്ഛന്റെ കടയില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും, സംഭവസമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group