Home Featured മക് ഡൊണാള്‍ഡ് താത്കാലികമായി അടച്ചുപൂട്ടുന്നു

മക് ഡൊണാള്‍ഡ് താത്കാലികമായി അടച്ചുപൂട്ടുന്നു

by admin

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാള്‍ഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു. ഈ ആഴ്ച തന്നെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്ബനി കഴിഞ്ഞ ആഴ്ച തൊഴിലാളികള്‍ക്ക് ഇ-മെയില്‍ നല്‍കിയിരുന്നു. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. ഏപ്രില്‍ മൂന്ന് മുതലുള്ള ആഴ്ചയില്‍ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച്‌ പ്രധാന തീരുമാനങ്ങള്‍ പങ്കുവെക്കുമെന്നാണ് കമ്ബനി ജീവനക്കാര്‍ക്ക് നല്‍കിയ ഇ -മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ഈ ആഴ്ച ഷെഡ്യൂള്‍ ചെയ്ത, ജീവനക്കാര്‍ നേരിട്ട് ഹാജരാകേണ്ട യോഗങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ബിസിനസ് തന്ത്രങ്ങള്‍ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്ബനി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡല്‍ഹിയിലെ മദ്യ വില്‍പ്പന റെക്കോര്‍ഡില്‍

മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഡല്‍ഹിയിലെ മദ്യ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തില്‍.

2022-23 സാമ്ബത്തിക വര്‍ഷം ഡല്‍ഹിയില്‍ കോടികളുടെ മദ്യമാണ് വിറ്റഴിക്കാന്‍ സാധിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 6,821 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ലഭിച്ചത്. കൂടാതെ, എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 5,548.5 കോടിയും, മൂല്യവര്‍ദ്ധിത നികുതി ഇനത്തില്‍ 1,272.5 കോടിയും ലഭിച്ചിട്ടുണ്ട്.

62 കോടി മദ്യകുപ്പികളാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വിറ്റുപോയത്. പ്രതിദിനം ശരാശരി 17 ലക്ഷം കുപ്പികള്‍ വിറ്റഴിച്ചതിലൂടെ, ശരാശരി 19.71 കോടി രൂപയുടെ വരുമാനമാണ് നേടാന്‍ സാധിച്ചത്. അതേസമയം, 2021-22 സാമ്ബത്തിക വര്‍ഷം വിറ്റഴിച്ചത് 6,762 കോടി രൂപയുടെ മദ്യമാണ്. 9,500 കോടി രൂപയുടെ വാര്‍ഷിക വരുമാന ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, വിവാദങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ പുതിയ മദ്യനയം പിന്‍വലിക്കുകയും, സെപ്റ്റംബര്‍ ഒന്നു മുതല്‍ പഴയ മദ്യനയത്തിലേക്ക് മടങ്ങുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group