Home Featured വെറും 20 രൂപ മാത്രം കണ്‍സള്‍ട്ടിങ് ഫീസ്;പത്മശ്രീ പുരസ്കാരം നേടിയ പാവങ്ങളുടെ സ്വന്തം ഡോക്ടർ

വെറും 20 രൂപ മാത്രം കണ്‍സള്‍ട്ടിങ് ഫീസ്;പത്മശ്രീ പുരസ്കാരം നേടിയ പാവങ്ങളുടെ സ്വന്തം ഡോക്ടർ

by admin

ഭോപ്പാല്‍: വെറും 20 രൂപ മാത്രം കണ്‍സള്‍ട്ടിങ് ഫീസ് വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോക്ടറെ തേടിയെത്തിയത് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ.

77കാരനായ ഡോ. മുനിശ്വര്‍ ചന്ദര്‍ ദവാര്‍ ദിവസവും 200ഓളം രോഗികളെ നാമമാത്ര തുകയായ 20 രൂപ മാത്രം കൈപ്പറ്റി ചികിത്സരിക്കുന്നത്. 1946 ജനുവരി 16ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഡോ. ദാവര്‍ ജനിച്ചത്. വിഭജനത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967ല്‍ അദ്ദേഹം ജബല്‍പൂരില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി.

1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത് അദ്ദേഹം ഒരു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിലും സേവനം അനുഷ്ഠിച്ചു. 1972 മുതല്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തില്‍ അധികമായി അദ്ദേഹം ജബല്‍പൂരിലെ ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കി വരികയാണ്. 2 രൂപയ്ക്ക് ആളുകളെ ചികിത്സിക്കാന്‍ തുടങ്ങി അദ്ദേഹം നിലവില്‍ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്.

ഇത്രയും കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച്‌ വീട്ടില്‍ തീര്‍ച്ചയായും ചര്‍ച്ച നടന്നിരുന്നുവെങ്കിലും അതില്‍ തര്‍ക്കമുണ്ടായില്ല. ജനസേവനം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അതുകൊണ്ടാണ് ഫീസ് വര്‍ധിപ്പിക്കാതിരുന്നത്. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും വിജയം ലഭിക്കും, എന്ന് മാത്രമല്ല ആ വിജയവും ബഹുമാനിക്കപ്പെടും എന്നതാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രമെ എഎന്‍ഐയോട് ഡോ. മുനിശ്വര്‍ ചന്ദര്‍ ദവാര്‍ പറഞ്ഞു.

കഠിനാധ്വാനം ചിലപ്പോള്‍ വൈകിയാലും ഫലം കാണും. അതിന്റെ ഫലമാണ് ഈ അവാര്‍ഡ്. ജനങ്ങളുടെ അനുഗ്രഹമെന്നും പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഡോ. ദാവര്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകര്‍; ‘വണ്‍ നേഷന്‍’ വരുന്നു

ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വരുന്നു. വണ്‍ നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്‍റെ പ്രഖ്യാപനം റിപബ്ലിക് ദിനത്തില്‍ ആണ്. വിവേക് അഗ്നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് പൂരന്‍ സിംഹ് ചൌഹാന്‍ എന്നിവരാണ് സംവിധായകര്‍. ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജീവിതം സമര്‍പ്പിച്ച അറിയപ്പെടാത്ത നായകരുടെ കഥകള്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ പറയും, എന്നാണ് ആറ് സംവിധായകരുടെ ചിത്രത്തിനൊപ്പം വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത്. 

ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത വിജയമാണ് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group