Home Featured മേയ്ദിന അവധി: 22 പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി

മേയ്ദിന അവധി: 22 പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി

by admin

ബെംഗളൂരു: മേയ് ദിന അവധിക്കുശേഷം കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാർക്കായി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. തിങ്കളാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 22 സർവീസുകളാണ് ബെംഗളൂരുവിലേക്ക് പ്രഖ്യാപിച്ചത്.

കണ്ണൂരിൽനിന്ന് മൂന്നും എറണാകുളത്തുനിന്ന് അഞ്ചും കോട്ടയത്തുനിന്ന് ഒന്നും കോഴിക്കോട്ടുനിന്ന് മൂന്നും പാലക്കാട്ടു നിന്ന് നാലും തൃശ്ശൂരിൽനിന്ന് അഞ്ചും മൂന്നാറിൽനിന്ന് ഒരു ബസുമാണ് പ്രഖ്യാപിച്ചത്.

ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ടിക്കറ്റ് വേഗത്തിൽ വിറ്റുതീരുന്നതിനാൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

കർണാടക തെരഞ്ഞെടുപ്പ്; സുരേഷ് ഗോപി പ്രചാരണത്തിനെത്തും

പ്രത്യേക ബസുകൾ

കണ്ണൂർ – ബെംഗളൂരു (രാത്രി 8.05, 9.14, 9.28)

എറണാകുളം – ബെംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48)

കോട്ടയം – ബെംഗളൂരു (വൈകീട്ട് 6.26)

കോഴിക്കോട് – ബെംഗളൂരു (രാത്രി 8.51, 9.19, 9.22)

പാലക്കാട് – ബെംഗളൂരു (രാത്രി 9.14, 9.28, 9.33, 9.40)

തൃശ്ശൂർ – ബെംഗളൂരു (രാത്രി 8.27, 8.33, 8.41, 8.52, 9.36)

മൂന്നാർ – ബെംഗളൂരു (വൈകീട്ട് 5.01).

ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു

കർണാടകയിൽ കമലഹാസൻ ഈ ആഴച്ച പ്രചാരണം നടത്തും

You may also like

error: Content is protected !!
Join Our WhatsApp Group