Home പ്രധാന വാർത്തകൾ മൈക്രോസോഫ്റ്റിന്റെ പേരില്‍ വൻ തട്ടിപ്പ്; അറസ്റ്റിലായത് 21 പേര്‍; ലക്ഷ്യമിട്ടത് വിദേശികളെ

മൈക്രോസോഫ്റ്റിന്റെ പേരില്‍ വൻ തട്ടിപ്പ്; അറസ്റ്റിലായത് 21 പേര്‍; ലക്ഷ്യമിട്ടത് വിദേശികളെ

by admin

യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് ടെക്നിക്കല്‍ സപ്പോർട്ട് സംഘമെന്ന വ്യാജേന പ്രവർത്തിച്ച സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി.സൈബർ കമാൻഡിന്റെ സ്പെഷ്യല്‍ സെല്ലും വൈറ്റ്ഫീല്‍ഡ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസും സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്.’മസ്‌ക് കമ്മ്യൂണിക്കേഷൻസ്’ എന്ന പേരിലെ ഈ തട്ടിപ്പ് കേന്ദ്രം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിച്ചത്. 4,500 സ്‌ക്വയർ ഫീറ്റ് സ്ഥലത്താണ് മുഴുവൻ സൗകര്യങ്ങളോടും കൂടിയ ഈ തട്ടിപ്പ് സെന്റർ പ്രവർത്തിച്ചിരുന്നത്.

മൈക്രോസോഫ്റ്റ് സപ്പോർട്ട് ടെക്നീഷ്യൻമാരായി ആള്‍മാറാട്ടം നടത്തി വിദേശികളെ കബളിപ്പിച്ച കേസില്‍ കമ്ബനിയിലെ 21 ജീവനക്കാരെ അറസ്റ്റ് ചെയ്തു.രണ്ടുദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ നിരവധി കമ്ബ്യൂട്ടറുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് ഇലക്‌ട്രോണിക് തെളിവുകള്‍ എന്നിവ കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനും പിടിച്ചെടുത്ത ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കാനും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group