മുംബൈ: മഹാരാഷ്ട്രയിലെ ഗുഡ്ഗാവില്‍ ഏഴു നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരം. പൊള്ളലേറ്റ 35 പേര്‍ എച്ച്.ബി.ടി ആശുപത്രിയിലും കൂപ്പര്‍ ആശുപത്രിയിലും ചികിത്സയിലാണ്. നിസാര പരിക്കേറ്റ നാലു പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
മരിച്ച ഏഴു പേരില്‍ ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ 28 പേര്‍ സ്ത്രീകളും ഒരാള്‍ കുട്ടിയുമാണ്. പുലര്‍ച്ചെ മൂന്നു മണിയോടെ ആസാദി മൈതാനത്തിന് സമീപം എം.ജി റോഡിലെ ജയ് ഭവാനി ബില്‍ഡിങ്ങിന്‍റെ പാര്‍ക്കിങ് ഏരിയയിലാണ് ആദ്യം തീപിടിച്ചത്.
പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന തുണിക്ക് പിടിച്ച തീ ആളിപടരുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു.