Home Featured ബംഗളൂരു: മുഖംമൂടി ധരിച്ചെത്തിയ സംഘം എ.ടി.എമ്മില്‍നിന്ന് 30.20 ലക്ഷം കവര്‍ന്നു

ബംഗളൂരു: മുഖംമൂടി ധരിച്ചെത്തിയ സംഘം എ.ടി.എമ്മില്‍നിന്ന് 30.20 ലക്ഷം കവര്‍ന്നു

by admin

ബംഗളൂരു: എസ്.ബി.ഐയുടെ ബംഗളൂരു ഹോസ്‌കോട്ടക്ക് സമീപത്തെ എ.ടി.എം കൗണ്ടറില്‍നിന്ന് നാലംഗ സംഘം 30.2 ലക്ഷം രൂപ കവർന്നു.പുലർച്ച 3.15 ഓടെയാണ് സുലിബെലെ ശാഖ എ.ടി.എമ്മില്‍ കവർച്ച നടന്നത്.ബെഡ്ഷീറ്റ് ധരിച്ച്‌, ചുവന്ന ടവ്വലുകള്‍ കൊണ്ട് മുഖം മറച്ച പ്രതികള്‍ എ.ടി.എമ്മിന്റെ ഷട്ടർ പൊളിച്ച്‌ കിയോസ്കിലേക്ക് പ്രവേശനം നേടി. അകത്തുകടന്ന ഉടൻ സി.സി.ടി.വി കാമറയില്‍ കറുത്ത പെയിന്റ് തളിച്ചതായി ബംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ എ.ടി.എം മെഷീൻ തകർത്ത് പണം എടുത്തു.

എ.ടി.എം മെഷീൻ എവിടെ അടിച്ച്‌ തുറക്കണമെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നതിനാല്‍ സംഘം നല്ല പരിശീലനം നേടിയവരാണ് എന്ന് കരുതുന്നതായി എസ്.പി പറഞ്ഞു.കവർച്ച നടത്തുന്നതിനു മുമ്ബ് സംഘം സ്ഥലവും പരിസരവും പരിശോധന നടത്തിയിരിക്കാമെന്ന് സുലിബെലെ പൊലീസ് അഭിപ്രായപ്പെട്ടു. കവർച്ചക്കാർ രക്ഷപ്പെട്ട രീതി അതാണ് സൂചിപ്പിക്കുന്നത്.കാറിലാണ് മോഷ്ടാക്കള്‍ സംഭവസ്ഥലത്ത് എത്തിയത്. എന്നാല്‍, അവരുടെ മുഖത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, അവരുടെ നീക്കങ്ങളുടെയും അവർ ഉപയോഗിച്ച വാഹനത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുത്തു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; ജീവനക്കാരൻ കമ്ബനിക്ക് തീയിട്ടു, കോടികളുടെ നാശനഷ്ടം

വേളക്കോട് എണ്ണക്കമ്ബനിക്ക് തീപിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തീയിട്ടത് കമ്ബനി ജീവനക്കാരൻ തന്നെയാണെന്നാണ് കണ്ടെത്തല്‍.ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. പ്രതി ടിറ്റോ തോമസ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണക്കമ്ബനിയില്‍ തീപിടിത്തമുണ്ടായത്. തൃശൂർ പൂത്തോള്‍ സ്വദേശി സ്റ്റീഫനാണ് ഉടമ. കുന്നംകുത്തുനിന്നും തൃശൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരില്‍ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്.

തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താൻ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.എണ്ണക്കമ്ബനിയിലെ ഡ്രൈവറായിരുന്നു ടിറ്റോ തോമസ്. ഒന്നരമാസം മുൻപ് കമ്ബനിയില്‍വച്ച്‌ സ്റ്റീഫൻ ടിറ്റോയോട് ഓയില്‍ ക്യാനുകള്‍ എണ്ണിത്തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ ടിറ്റോ തന്റെ പണി അതല്ലെന്ന് മറുപടി നല്‍കി. തുടർന്ന് ഉടമ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ടിറ്റോയുടെ ജീവിത സാഹചര്യം മനസിലാക്കിയ സ്റ്റീഫൻ മാർച്ച്‌ ഒന്നുമുതല്‍ തിരികെ ജോലിക്ക് കയറാൻ നിർദേശിച്ചു. ഇതിനിടെയാണ് ഇയാള്‍ കമ്ബനിക്ക് തീയിട്ടത്. ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group