Home covid19 മാസ്ക് ഒഴിവാക്കാൻ ഒരുങ്ങി കർണാടക സർക്കാർ

മാസ്ക് ഒഴിവാക്കാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് പ്രതിസന്ധി നീങ്ങിതുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. കോവിഡ് സാങ്കേതിക സമിതിയുമായി ആലോചിച്ച ശേഷം മാസ്ക് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് കുറഞ്ഞ സാഹചര്യത്തിൽ പല സ്ഥലങ്ങളിലും മാസ്ക് ഇപ്പോൾ ഒഴിവാക്കി ഇരിക്കുകയാണ്. എന്നാൽ ചില ഇടങ്ങളിൽ കോവിഡ് നാലാം തരംഗം ബാധിച്ചു തുടങ്ങിയതിനാൽ വിശദമായ ഒരു ചർച്ചയ്ക്ക് ശേഷം മാത്രമേ കർണാടകയിൽ മാസ്ക് ഒഴിവാക്കുന്നതിൽ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group