Home Featured വിവാഹിതയായ യുവതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വിവാഹിതയായ യുവതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

by admin

മദ്ദൂർ താലൂക്കില്‍ വിവാഹിതയായ യുവതിയും വിവാഹിതയായ കാമുകനും ആത്മഹത്യ ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.മദ്ദൂർ താലൂക്കിലെ യരഗനഹള്ളി സ്വദേശിനിയായ സൃഷ്ടിയും (20) ബെള്ളൂർ സ്വദേശിയും ബന്നിഹള്ളിയിലെ പ്രസന്നയും (25) ആണ് ജീവനൊടുക്കിയത്. കോളജില്‍ പഠിക്കുമ്ബോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മൂന്ന് വർഷം മുമ്ബ് പ്രസന്ന, സ്പന്ദനയെന്ന യുവതിയെയും, സൃഷ്ടി യെരഗനഹള്ളിയിലെ ദിനേശനെയും ഒന്നര വർഷം മുമ്ബ് വിവാഹം കഴിച്ചു.എന്നിരുന്നാലും, അവർ അവരുടെ ബന്ധം തുടരുകയായിരുന്നു.

ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധം മനസിലാക്കിയ ദിനേശ് ഇക്കാര്യം സൃഷ്ടിയോട് ചോദിക്കുകയും , തുടർന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടുകയും ചെയ്തിരുന്നു . ഡിസംബർ 11 ന് സൃഷ്ടി ഭർത്താവിൻ്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് ദിനേശ് കെസ്തൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ചയാണ് ഷിംഷാ നദിയില്‍ സൃഷ്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. നദിയില്‍ ചാടി ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

അതേസമയം , സൃഷ്ടി മരിച്ചതറിഞ്ഞ പ്രസന്ന വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. പ്രസന്നയുടെ ഭാര്യ സ്പന്ദനയും സൃഷ്ടിയും സഹപാഠികളായിരുന്നു, ഇരുവരും അവനുമായി പ്രണയത്തിലായിരുന്നു, എന്നാല്‍ സ്പന്ദനയെയാണ് പ്രസന്ന വിവാഹം കഴിച്ചത്. എങ്കിലും സൃഷ്ടിയുമായി ബന്ധംതുടരുകയും ചെയ്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ,കൂടുതല്‍ അന്വേഷണം തുടരുകയുമാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group