Home Featured മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 124-ാമത് ശാഖ ബെംഗളൂരുവിലെ ജെപി നഗറില്‍ തുറന്നു –

മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 124-ാമത് ശാഖ ബെംഗളൂരുവിലെ ജെപി നഗറില്‍ തുറന്നു –

by admin

ബെംഗളൂരു: ചിറ്റ് ഫണ്ട് മേഖലയിലെ ഏറ്റവും വിശ്വസനീയമായ പേരുകളിൽ ഒന്നായ മാർഗദർശി ചിറ്റ് ഫണ്ടിൻ്റെ 124-ാമത്തെ ശാഖ ബെംഗളൂരുവിലെ ജെപി നഗറിൽ തുറന്നു. മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ കര്‍ണാടക മേധാവി പി ലക്ഷ്‌മൺ റാവുവാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കര്‍ണാടകയില്‍ മാര്‍ഗ ദര്‍ശിയുടെ നാല് പുതിയ ശാഖകള്‍ കൂടി തുറക്കാന്‍ പദ്ധതിയിടുന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ പി ലക്ഷ്‌മൺ റാവു പറഞ്ഞു.”കർണാടകയിലെ 27-ാമത്തെ ശാഖയും മൊത്തത്തിൽ മാർഗദർശി ചിറ്റ് ഫണ്ടിൻ്റെ 124-ാമത്തെ ശാഖയുമാണിത്. കർണാടകയിൽ നാല് ശാഖകൾ കൂടി തുറക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.

ഒന്ന് ബെംഗളൂരുവിലും മറ്റുള്ളവ സിന്ധനൂർ, കലബുറഗി, ചിക്കമഗളൂർ എന്നിവിടങ്ങളിലുമാണ് തുറക്കുക”- അദ്ദേഹം വ്യക്തമാക്കി.ജെപി നഗറിലെ പുതിയ ശാഖ ഇതിനകം തന്നെ 16 കോടിയുടെ ടേണോവര്‍ രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മാർഗദർശി ചിറ്റ്സിന്‍റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.മൂന്ന് പതിറ്റാണ്ടിലേറെയായി മാർഗദർശിയുമായി ബന്ധമുള്ള കെ.വി. രാമപ്രസാദ്, കൃപാകർ നായിഡു, കൗശിക് നാഗ് എന്നിവരുൾപ്പെടെയുള്ള നിരവധി ദീർഘകാല ഉപഭോക്താക്കൾ ചടങ്ങിൽ പങ്കെടുക്കുകയും പുതിയ ശാഖയ്‌ക്ക് ആശംസ നേരുകയും ചെയ്‌തു. മാർഗദർശി ചിട്ടികളിൽ തങ്ങൾക്ക് അതിയായ വിശ്വാസമുണ്ടെന്ന് ഏറെ നാളായുള്ള ഉപഭോക്താവായ കൃപാകർ നായിഡു പറഞ്ഞു.

35 വർഷമായി മാർഗദർശി ചിറ്റ് ഫണ്ട് കമ്പനിയുമായി എനിക്ക് ബന്ധമുണ്ട്. മാർഗദർശി വളരെ സഹായകരമായിരുന്നു. എനിക്ക് ഒരിക്കലും ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. മാർഗദർശി ചിട്ടികളിൽ തങ്ങൾക്ക് അതിയായ വിശ്വാസമുണ്ട്”- കൃപാകർ നായിഡു പറഞ്ഞു.”കഴിഞ്ഞ 16 വർഷമായി ഞാൻ മാർഗദർശി ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്‍റെ സഹോദരിയുടെ വിവാഹത്തിനും വില്ലയുടെ നിർമ്മാണത്തിനും മാർഗദർശി വളരെയധികം സഹായിച്ചിട്ടുണ്ട്. വീട് നിർമ്മാണം, വിവാഹം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കുള്ള പരിഹാരങ്ങളാണ് മാര്‍ഗദര്‍ശി നല്‍കുന്നത്”- കൗശിക് നാഗ് പറഞ്ഞു.

മാർഗദർശി ചിറ്റ്‌സുമായി തനിക്ക് കഴിഞ്ഞ 40 വർഷമായി ബന്ധമുണ്ടെന്ന് മുതിർന്ന വ്യവസായിയായ കെവി രാമപ്രസാദ് പറഞ്ഞു. “ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം അറിയപ്പെടുന്നതാണ് റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഭാഗമായ മാർഗദർശി ചിറ്റ് ഫണ്ട്. മാർഗദർശിയിലെ ഓരോ ഇടപാടും നിയമപരവും സുതാര്യവുമാണ്. അതിന്‍റെ ചിട്ടികളിൽ നിക്ഷേപിക്കുമ്പോൾ ഒരു അപകടസാധ്യതയുമില്ല”- കെവി രാമപ്രസാദ് വ്യക്തമാക്കി.

മാർഗദർശി ചിറ്റ് ഫണ്ട് കമ്പനി വൈസ് പ്രസിഡന്‍റ്‌ ബാലരാമകൃഷ്‌ണ, കർണാടക ജനറൽ മാനേജർ നഞ്ചുണ്ടയ, ജയനഗർ ബ്രാഞ്ച് സീനിയർ മാനേജർ ശിവകുമാർ നായിഡു, ബസവേശ്വര നഗർ ബ്രാഞ്ച് സീനിയർ മാനേജർ ഗോവിന്ദ റാവു, ഗാന്ധിനഗർ ബ്രാഞ്ച് സീനിയർ മാനേജർ സത്യനാരായണ, സീനിയർ ഓഫീസർമാരായ വിശ്വനാഥ റാവു, വിജയ കുമാർ തുടങ്ങി നിരവധി ബ്രാഞ്ച് മാനേജർമാരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുക്കുകയും ജെപി നഗര്‍ ബ്രാഞ്ച് മാനേജർ വൈ ലീല പ്രസാദിന് ആശംസകള്‍ നേരുകയും ചെയ്‌തു.

You may also like

error: Content is protected !!
Join Our WhatsApp Group