Home Featured പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

by admin

മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. രോഗബാധിതയായിതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.മാപ്പിളപ്പാട്ടു രംഗത്ത് നാലു പതിറ്റാണ്ടോളമായി അസ്മ സജീവമായിരുന്നു. അസ്മ കലാ കുടുംബാംഗമായിരുന്നു. തന്റെ അഞ്ചാമത്തെ വയസ്സിലാണ് അസ്മ പാടിത്തുടങ്ങുന്നത്.

പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റുമാണ്. മാതാവ് ആമിന ബീവിയും ഗായികയാണ്. തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്.

You may also like

error: Content is protected !!
Join Our WhatsApp Group