Home Featured മംഗളൂരു വന്ദേഭാരത് സമയത്തില്‍ മാറ്റം; പുതിയ വിവരങ്ങള്‍ ഇങ്ങനെ

മംഗളൂരു വന്ദേഭാരത് സമയത്തില്‍ മാറ്റം; പുതിയ വിവരങ്ങള്‍ ഇങ്ങനെ

by admin

മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയത്തില്‍ നേരിയ മാറ്റം. മഴക്കാലം കഴിയുന്നതിനെ തുടര്‍ന്നാണിത്. പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു. ഗോവയിലേക്ക് പോകുന്ന നിരവധി മലയാളികള്‍ ആശ്രയിക്കുന്ന വന്ദേഭാരത് കൂടിയാണിത്. കൊങ്കണ്‍ റെയില്‍വെ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ രണ്ട് തരം ഷെഡ്യൂളുകളിലാണ് യാത്ര ചെയ്യാറുള്ളത്.

മഴക്കാലത്തും മഴക്കാലത്തിന് ശേഷവും രണ്ട് സമയത്തിലാണ് യാത്രകള്‍. നേരിയ മാറ്റമാണുണ്ടാകുക. വന്ദേഭാരത് എക്‌സ്പ്രസും ഇത്തരം സമയമാറ്റത്തിന് വിധേയമാണ്. മഴക്കാലത്ത് സര്‍വീസ് നടത്തുമ്പോള്‍ വേഗത കുറച്ചാണ് യാത്ര. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണിത്. 20645, 20646 എന്നീ നമ്പറുകളിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളാണ് മംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് സര്‍വീസ് നടത്തുന്നത്.

437 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് നാലര മണിക്കൂര്‍ ആണ് വേണ്ടിവരുന്നത്. വ്യാഴാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്താറില്ല. ബാക്കിയുള്ള 6 ദിവസങ്ങളിലെ സര്‍വീസിനിടെ കാര്‍വാറിലും ഉഡുപ്പിയിലും മാത്രമാണ് സ്റ്റോപ്പുള്ളത്. മംഗളൂരുവില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് മഡ്ഗാവ് ജങ്ഷനില്‍ എത്തുക. വൈകീട്ട് 6.10ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവില്‍ എത്തും. ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യവുമുണ്ട്

2024 ജനുവരി ഒന്നിനാണ് മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. എസി ചെയര്‍ കാറും എക്‌സിക്യുട്ടീവ് എസിയുമാണ് ഈ ട്രെയിനിലുള്ളത്. എസി ചെയര്‍ കാറിന് 1230 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് എസിയില്‍ 2220 രൂപയും. കഴിഞ്ഞ ദിവസം കശ്മീരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയത്തിലെ മാറ്റം സംബന്ധിച്ചും റെയില്‍വെ അറിയിപ്പുണ്ടായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group