Home Featured മലയാളികള്‍ക്ക് ഓണസമ്മാനം ; മംഗളൂരു വന്ദേഭാരതിന്‌ ഒമ്ബത് മുതല്‍

മലയാളികള്‍ക്ക് ഓണസമ്മാനം ; മംഗളൂരു വന്ദേഭാരതിന്‌ ഒമ്ബത് മുതല്‍

by admin

മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് അധിക കോച്ചുകള്‍ അനുവദിച്ചു.4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആകും. കോച്ച്‌ വർദ്ധനവ് നിലവില്‍ വരുക സെപ്റ്റംബർ 9 മുതല്‍. കേന്ദ്ര റെയില്‍വേ ബോർഡ് യോഗത്തിലാണ് തീരുമാനം.മംഗളൂരു സെൻട്രല്‍- തിരുവനന്തപുരം സെൻട്രല്‍ വന്ദേഭാരത്‌ (20631), തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ വന്ദേഭാരത്‌ (20632) എക്‌സ്‌പ്രസുകള്‍ സെപ്തംബർ ഒമ്ബതു മുതല്‍ 20 കോച്ചുകളുമായി സർവീസ്‌ നടത്തും

.നാലുകോച്ചുകളിലായി 312 സീറ്റുകള്‍ ക‍ൂടും. രാജ്യത്ത്‌ 180 ക‍ൂടുതല്‍ ഒക്കുപ്പൻസിയുള്ള വന്ദേഭാരതാണിത്‌ (90 സീറ്റുള്ള ട്രെയിനില്‍ ഇറങ്ങിയും കയറിയും 180 ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). മംഗളൂരുവില്‍ നിന്ന്‌ രാവിലെ 6.25 ന്‌ പുറപ്പെടുന്ന ട്രെയിൻ പകല്‍ 3.05 ന്‌ തിരുവനന്തപുരത്ത്‌ എത്തും. വൈകിട്ട്‌ 4.05 തിരിച്ചുള്ള സർവീസ്‌ അർധരാത്രി 12.40 ന്‌ മംഗളൂരുവിലും എത്തും. ബുധനാഴ്‌ച ഒഴികെയാണ്‌ സർവീസ്‌.

You may also like

error: Content is protected !!
Join Our WhatsApp Group