ദേശീയപാത 66-ല്‍ തലപ്പാടിയെ മംഗളൂരു നഗരവുമായി ബന്ധിപ്പിക്കുന്ന പഴയ നേത്രാവതി പാലത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വലിയ അറ്റകുറ്റപ്പണികള്‍ നടത്തും.ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുക. ഈ സമയം ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങള്‍ : അറ്റകുറ്റപ്പണികളുടെ ഭാഗമായി, ഈ കാലയളവില്‍ എല്ലാ വാഹന ഗതാഗതവും സമാന്തര പാലത്തിലേക്ക് വഴിതിരിച്ചുവിടും. സാധാരണയായി മംഗ്ളുറു നഗരത്തില്‍ നിന്ന് തലപ്പാടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാലത്തിലൂടെയാകും ഇനി ഇരു ദിശകളിലേക്കുമുള്ള ഗതാഗതം. ഇത് പമ്ബ്‌വെല്‍ മുതല്‍ തൊക്കോട്ട് വരെയുള്ള ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ജാഗ്രത പാലിക്കാൻ നിർദേശം : മംഗ്ളുറു സിറ്റി പോലീസ് ഈ ഭാഗത്ത് വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അപകടങ്ങളും കാലതാമസവും ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളില്‍ ഈ റൂട്ട് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.
ബദല്‍ റൂട്ടുകള്‍ : ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി യാത്രക്കാർക്ക് ചില ബദല്‍ റൂട്ടുകള്‍ നിർദ്ദേശിച്ചിട്ടുണ്ട്:
● മുടിപ്പു, കൊണാജെ, ദേർലക്കട്ടെ എന്നിവിടങ്ങളില്‍ നിന്ന് മംഗ്ളുറു നഗരത്തിലേക്ക് വരുന്ന പ്രാദേശിക യാത്രക്കാർക്ക് കൊണാജെ-ഹരെക്കല (പാലം)-അഡ്യാർ വഴി പോകാവുന്നതാണ്.
● മംഗളൂരുവില്‍ നിന്ന് കൊണാജെ, മുടിപ്പു, ദേർലക്കട്ടെ എന്നിവിടങ്ങളിലേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ലൈറ്റ് വാഹനങ്ങള്‍ക്കും അഡ്യാർ-ഹരെക്കല (പാലം) റൂട്ട് ഉപയോഗിക്കാം.
● തലപ്പാടിയില്‍ നിന്നും ഉള്ളാളില്‍ നിന്നും ബെംഗളൂരു, ഉപ്പിനങ്ങാടി, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തൊക്കോട്ട് വെച്ച് വലത്തേക്ക് തിരിഞ്ഞ് മുടിപ്പു-ബോലിയാർ-മെല്‍ക്കാർ വഴി പോകേണ്ടതാണ്.
● ബി.സി. റോഡില്‍ നിന്ന് തലപ്പാടിയിലേക്കും കേരളത്തിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് മെല്‍ക്കാർ-മുടിപ്പു-തൊക്കോട്ട് റൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്.
അറ്റകുറ്റപ്പണികളുടെ കാലയളവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും യാത്രകള്‍ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും മംഗളൂരു സിറ്റി പോലീസ് അഭ്യർത്ഥിച്ചു.