Home Featured സൈബർ തട്ടിപ്പ് കേസ്: മൂന്ന് മലയാളികൾ അറസ്റ്റിൽ

സൈബർ തട്ടിപ്പ് കേസ്: മൂന്ന് മലയാളികൾ അറസ്റ്റിൽ

by admin

രണ്ട് വ്യത്യസ്‌ത സൈബർ തട്ടിപ്പ് കേസുകളിലായി കോഴിക്കോട്, എറണാകുളം സ്വദേശികളായ മൂന്നുപേരെ മംഗളൂരു പോലീസ് കേരളത്തിൽചെന്ന് അറസ്റ്റ് ചെയ്തു. സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന വ്യാജേന കാവൂർ സ്വദേശിയിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സൗത്ത് തൻയേൽ വീട്ടിൽ ടി.എച്ച്. മുഹമ്മദ് നിസാ(33)റിനെ എറണാകുളത്തുനിന്ന് കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാളെ വിളിച്ച് മയക്കുമരുന്നു കേസുകളിലും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആറ് സൈബർ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു കേസിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ രണ്ടുപേരെയും കാവൂർ പോലീസ് കോഴിക്കോടെത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി കെ.പി. സാഹിൽ (20), കൊയിലാണ്ടി മാപ്പിളവീട്ടിൽ മുഹമ്മദ് നഷാത്ത് (20) എന്നിവരാണ് പിടിയിലായത്.വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നാല് സൈബർ ക്രൈം കേസുകൾ ഇവർക്കെതിരേ നിലവിലുണ്ടെന്നും പ്രതികളിൽനിന്ന് 40 ലക്ഷം രൂപ കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നീ മരിച്ചാലും ഒരു കുഴപ്പവുമില്ല’; മതിലില്‍ തലയിടിപ്പിച്ചു, ബാറ്റ് കൊണ്ട് മര്‍ദ്ദിച്ചു; 14 കാരനെ പിതാവ് കൊലപ്പെടുത്തിയതിന്റെ കാരണം കേട്ട് ഞെട്ടി പൊലീസ്

കർണാടകയില്‍ 14 കാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ തേജസ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതാവ് രവികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതകത്തിന് പിന്നില്‍. മകൻ പഠനത്തില്‍ എപ്പോഴും പിന്നിലായിരുന്നത് രവി കുമാറിനെ ചൊടിപ്പിച്ചിരുന്നു.

തേജസിന്റെ മോശം കൂട്ടുകെട്ടുകളും അമിതമായ ഫോണ്‍ ഉപയോഗവുമാണ് പഠനത്തില്‍ തേജസിനെ പിന്നിലാക്കുന്നതെന്നായിരുന്നു രവികുമാറിന്റെ ആരോപണം. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തര വഴക്കുമുണ്ടായിരുന്നു.സംഭവ ദിവസവും ഫോണ്‍ നന്നാക്കി തരുന്നതുമായി ബന്ധപ്പെട്ട് തേജസ് പിതാവുമായി കലഹിച്ചു. ഇതില്‍ പ്രകോപിതനായ പിതാവ് മകനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്‌ മർദ്ദിക്കുകയും തല മതിലില്‍ ഇടിപ്പിക്കുകയുമായിരുന്നു. നീ മരിച്ചാലും എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അവശനായി കിടക്കുന്ന കുട്ടി മരിക്കുന്നത് വരെ ഇയാള്‍ കാത്തിരുന്നു. ശേഷം രക്തം വാർന്ന് മരിച്ചെന്ന് ഉറപ്പുവരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

മകൻ വീണതാണെന്നായിരുന്നു ഇയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് അയക്കാതെ മൃതദേഹം വിട്ടുനല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കുട്ടിയെ മർദ്ദിക്കാനുപയോഗിച്ച ബാറ്റ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മുറ്റത്തെ രക്തക്കറ നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group