തീരദേശ കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന മത്സ്യഗന്ധ എക്സ്പ്രസ് ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എല്‍.എച്ച്.ബി) കോച്ചുകള്‍ ഉപയോഗിച്ച് നവീകരിച്ചു.ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ കോട്ട ശ്രീനിവാസ് പൂജാരി എം.പി പുതുതായി ഘടിപ്പിച്ച കോച്ചുകള്‍ ഉദ്ഘാടനം ചെയ്തു.
ലോകമാന്യ തിലക് ടെർമിനസിനും (കുർള, മുംബൈ) മംഗളൂരു സെൻട്രലിനും ഇടയില്‍ ദിവസവും ഓടുന്ന 12619/12620 മത്സ്യഗന്ധ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മംഗളൂരുവില്‍നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്. 1998 മേയ് ഒന്നിന് മംഗളൂരു-കുർള എക്സ്പ്രസ് എന്ന പേരില്‍ അവതരിപ്പിച്ച മത്സ്യഗന്ധ എക്സ്പ്രസ് കൊങ്കണ്‍ റെയില്‍വേ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്.
വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണമെന്ന് ദമ്ബതികളോട് സുപ്രീംകോടതി
വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ദമ്ബതികളുടെ വിവാഹമോചന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ചാണ് ജസ്റ്റിസ് അഭയ് ഓഖ ഉത്തരവിട്ടത്. ഇതിനൊപ്പം 2020 മെയ് മുതല്‍ ഇരുവരും പരസ്പരം നല്‍കിയ 17 ഹരജികളും കോടതി തീർപ്പാക്കി. രണ്ട് പേരും ചെറുപ്പക്കാരാണ്. ഭാവിയെ കുറിച്ച് ചിന്തിക്കണം. വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല. പുതിയൊരു ജീവിതം തുടങ്ങാൻ ഇരുവരും ശ്രമിക്കണം.
സമാധാനത്തോടെ പുതിയൊരു ജീവിതം തുടങ്ങാൻ ഇരുവരും ശ്രമിക്കണമെന്നും കോടതി വ്യക്തമാക്കി. ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളില്‍ ഭാര്യക്ക് വീടുവിട്ടിറങ്ങേണ്ടി വന്ന നിർഭാഗ്യകരമായ കേസുകളില്‍ ഒന്നാണിതെന്ന് കോടതി വിശേഷിപ്പിച്ചു. ഇരുവരും തമ്മിലുള്ള കേസുകളില്‍ വാദിക്കുന്നത് വ്യർത്ഥമാകുമെന്ന് കോടതി ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ ഉപദേശിച്ചു.
തുടർന്ന് ഇരുവരുടേയും അഭിഭാഷകർ ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കള്‍ 142 പ്രകാരം വിവാഹമോചനം അനുവദിക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. 2020ല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടി ഭർതൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു.