ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറില്‍ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങള്‍ കവർന്നു.ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്.ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീണ്‍ പിന്റോ നിലവില്‍ കുവൈറ്റിലാണ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്ബില്‍ എത്തിയത്.
തുടർന്ന് കാമറ ആംഗിളുകള്‍ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്ബഴി തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുധോള്‍, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങള്‍ ഉള്‍പ്പെടെ എട്ട് വളർത്തുനായ്ക്കളും ഇവിടെ സുരക്ഷക്കായി വളർത്തുന്നുണ്ട്. താക്കോല്‍ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്.
പണം ലഭിച്ചെന്ന് സൗണ്ട് കേള്‍ക്കും,പക്ഷേ പൈസവരില്ല; വ്യാജഫോണ്‍ പേയും ഗൂഗിള്‍പേയും; പുതിയ തട്ടിപ്പില്‍ വീഴല്ലേ
യുപിഐ ആപ്പുകളുടെ മറവില്‍ ഉപഭോക്താക്കളെ കബളിപ്പിക്കാൻ പുതിയ തട്ടിപ്പ്. യുപിഐ പേയ്മെൻറുകള്‍ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്.ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകള്‍ സൃഷ്ടിച്ചാണ് പണം തട്ടുന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങള്‍ക്ക് ആളുകള്‍ പണം നല്‍കിയതെങ്കില്‍, കടയില്‍ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്‌ബോക്‌സ് പേയ്മെൻറ് ലഭിച്ചു എന്നതിൻറെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല.വ്യാജ യുപിഐ ആപ്പുകള്‍ എടുക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.
തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതത്രേ. തിരക്കിലായിരിക്കുമ്ബോള്‍ ഫോണില്‍ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്‌സ് ശബ്ദം കേട്ട് പേമെൻറ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക.കടയുടമകള്‍ക്ക് ലഭിക്കുന്ന പേമെൻറുകള്‍ പരിശോധിച്ച് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. പേമെൻറ് ലഭിച്ചോ എന്ന് നിങ്ങളുടെ മൊബൈലില്‍ പരിശോധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.